മുഖക്കുരു അകറ്റാന്‍ ഇവയൊക്കെ ശ്രദ്ധിക്കാം

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 25 മെയ് 2022 (12:19 IST)
സൗന്ദര്യ സംരക്ഷകര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് മുഖക്കുരു. മുഖക്കുരു വന്നതിന് ശേഷം അത് മാറാനുള്ള വഴികള്‍ അന്വേഷിക്കുന്നതിനെക്കാളും അത് വരാതെ നോക്കുന്നതാണ് നല്ലത്. ഉറങ്ങുന്നതിന് മുമ്പ് മുഖം നന്നായി കഴുകി മുഖത്തെ എണ്ണമയം നീക്കുന്നത് മുഖക്കുരു ചെറുക്കാന്‍ സഹായിക്കുന്നു. അതുപോലെ തന്നെ പുറത്തുപോയി വന്നശേഷവും മുഖം നന്നായി കഴുകി വൃത്തിയാക്കണം. ഉറങ്ങുന്നതിന് മുമ്പ് മുഖത്തെ മേക്കപ്പ് കഴുകി വൃത്തിയാക്കണം. ധാരളം വെളളം കുടിക്കുന്നതും മുഖക്കുരു വരാതിരിക്കാന്‍ സഹായിക്കുന്നു. താരന്‍ ഉള്ളവര്‍ക്ക് മുഖക്കുരു വരാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് താരന്‍ മുഖത്ത് വീഴാതെ നോക്കേണ്ടതാണ്. കൂടാതെ മധുര പലഹാരങ്ങള്‍, ചോക്ലേറ്റ്,പാല്‍ തുടങ്ങിയവയുടെ ഉപയോഗം കുറയ്ക്കുന്നതും മുഖക്കുരു വരാതിരിക്കാന്‍ സഹായിക്കുന്നു. മുഖക്കുരു വന്ന് കഴിഞ്ഞാല്‍ പൊട്ടിക്കാതിരിക്കാനും ശ്രദ്ധിക്കണം. ഇത് കൂടുതല്‍ മുഖക്കുരു വരുന്നത് തടയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :