വാഴപ്പഴ ജ്യൂസിന്റെ ആരോഗ്യ ഗുണങ്ങള്‍ അറിയാമോ?

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 20 മെയ് 2022 (17:00 IST)
രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും എല്ലുകളെ ബലപ്പെടുത്താനും മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനും നല്ലതാണ് വാഴപ്പഴ ജ്യൂസ്. വാഴപ്പഴത്തില്‍ നിരവധി ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന്റെ രക്തചക്രമണം വര്‍ധിപ്പിക്കുന്നു. ഇതില്‍ കുറച്ച് കാബേജ് ഇട്ട് കഴിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്. നിരവധി വിറ്റാമിനുകളാണ് വാഴപ്പഴത്തില്‍ അടങ്ങിയിരിക്കുന്നത്. വിറ്റാമിന്‍ സി,ബി6, ബി5, ബി3 എന്നിവ ഇതില്‍കൂടുതലാണ്. ഇത് ശരീരത്തിന്റെ നാഡികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു. ഇതുവഴി മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ സാധിക്കും.

വൃക്കകളുടെ ആരോഗ്യത്തിന് ഇത് നല്ലതാണ്. നിരവധി സോലുബിള്‍ ഫൈബറും പെക്ടിനും അടങ്ങിയിട്ടുള്ളതിനാല്‍ കൊളസ്‌ട്രോളിനെ നിയന്ത്രിക്കുന്നു. കാഴ്ച ശക്തി വര്‍ധിപ്പിക്കാനും ഈ ജ്യൂസ് സഹായിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :