അനുബന്ധ വാര്‍ത്തകള്‍
- സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാര് നേരത്തേ മരിക്കുന്നു; പുരുഷന്മാരുടെ കുറ്റംകൊണ്ടല്ല!
- രാത്രി എട്ട് മണിക്ക് ശേഷമാണോ നിങ്ങള്‍ അത്താഴം കഴിക്കുന്നത്? മാറ്റണം ഈ ശീലം
- കോഫിക്ക് ഗുണം മാത്രമല്ല ദോഷങ്ങളും ഉണ്ട്, വെറും വയറ്റില്‍ കുടിച്ചാല്‍ ഈ പ്രശ്‌നങ്ങള്‍ ഉണ്ടാകും
- നിന്നുകൊണ്ട് വെള്ളം കുടിക്കരുതെന്ന് പറയുന്നത് ഇക്കാരണത്താല്‍
- തൈരും മീനും വിരുദ്ധാഹാരമാണോ?
പൊതു ശൗചാലയത്തിലുള്ളതിലും കൂടുതല്‍ ബാക്ടീരിയ ഫോണിലുണ്ട്, മുഖത്തോട് ചേര്‍ക്കരുത്!
ബാക്ടീരിയകളുടെ കലവറയാണ് ഓരോരുത്തരുടേയും ഫേണ്‍. ടിക്ടോക്കില്‍ പ്രശസ്തയായ ഡോക്ടര്‍ മാമിന എന്ന ഡെര്‍മറ്റോളജിസ്റ്റാണ് ഇത്തരമൊരു വിവരം പങ്കുവച്ചിരിക്കുന്നത്. ഫോണുകള്‍ ബാക്ടീരിയ തുടങ്ങിയ സൂക്ഷ്മാണുക്കളാല്‍ നിറഞ്ഞതാണെന്നും ചില അവസരങ്ങളില്‍ ഇവയില്‍ പൊതു ശൗചാലയത്തിലുള്ളതിലും ബാക്ടീരിയകള്‍ കാണപ്പെടുമെന്നും അവര്‍ പറയുന്നു. അതിനാല്‍ തന്നെ ഫോണ്‍ സംസാരിക്കുമ്പോള്‍ മുഖത്തോട് ചേര്‍ക്കുന്നത് ഒഴിവാക്കണമെന്നും അവര്‍ നിര്‍ദേശിക്കുന്നു.
മുഖക്കുരു പോലുള്ള പ്രശ്‌നങ്ങള്‍ ചര്‍മ്മത്തിലുണ്ടാകാന്‍ സാധ്യത കൂടുതലാണ്. അതിനാല്‍ വല്ലപ്പോഴും ഫോണ്‍ തുണികൊണ്ട് സോപ്പുവെള്ളത്തില്‍ മുക്കി തുടയ്ക്കുകയോ ആല്‍ക്കഹോള്‍ ഉപയോഗിച്ച് വൃത്തിയാക്കുകയോ ചെയ്യണമെന്ന് അവര്‍പറയുന്നു. ഡോക്ടര്‍ മാമിനയ്ക്ക് ടിക്ടോക്കില്‍ ഒരുമില്യണിലധികം ഫോളോവര്‍ ഉണ്ട്.