എന്നും യൗവനത്തോടെയിരിക്കാന്‍ ആഗ്രഹിക്കാത്തവരാരുണ്ട്! തൊടിയിലെ ഈ പഴം ശീലമാക്കാം

സിആര്‍ രവിചന്ദ്രന്‍| Last Updated: ചൊവ്വ, 8 ഒക്‌ടോബര്‍ 2024 (21:04 IST)
നമ്മുടെ വീടുകളില്‍ വളരെ വേഗത്തില്‍ വളരുന്ന ഒരു ഫലമാണ് പപ്പായ. അമൂല്യമായ ഒരു പഴ വര്‍ഗം കൂടിയാണിത്. ആരോഗ്യ സംരക്ഷണത്തിനും നിത്യ യൗവ്വനത്തിനുമായി ദിനവും കഴിക്കുന്നത് ശീലമാക്കിയാല്‍ മതി. അത്രത്തോളം ഗുണങ്ങള്‍ ഈ പഴത്തില്‍ അടങ്ങിയിരിക്കുന്നു. ജീവകങ്ങളും പോഷകങ്ങളും പപ്പായയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. നാരുകളും വളരെ കൂടുതലാണ് പപ്പായയില്‍. ജീവകം എ, ബി. സി എന്നിവയുടെ കലവറയാണ് പപ്പായ എന്നുതന്നെ പറയാം. പപ്പായയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകള്‍ ചര്‍മ്മത്തിന് സംരക്ഷനമേകുകയും ചുളിവുകള്‍ വരാതെ കാക്കുകയും ചെയ്യും.

ഹൃദയാരോഗ്യത്തിനും ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ അകറ്റുന്നതിനും ഉത്തമമാണ് പപ്പായ. ശരീരത്തില്‍ ജലത്തിന്റെ അളവ് ക്രമീകരിക്കനും ഇത് വഴി നിര്‍ജ്ജലീകരണം തടയാനും പപ്പായ കഴിക്കുന്നതിലൂടെ സാധിക്കും. സ്ത്രീകളിലെ ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും പപ്പായക്ക് പരിഹാരം കാണാനാകും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :