ചീത്ത കോളസ്‌ട്രോള്‍ അകറ്റാന്‍ ഓട്‌സ്

അഭിറാം മനോഹർ| Last Modified ബുധന്‍, 7 ജൂണ്‍ 2023 (21:38 IST)
പ്രഭാതഭക്ഷണമായി ഇന്ന് പലരും ഉപയോഗിക്കുന്ന ഒന്നാണ് ഓട്‌സ്. പോഷകസമൃദ്ധമായ ഒരു ആഹാരമാണെന്നുള്ളതും ഗ്ലൂറ്റന്‍ രഹിതമായ ഒന്നാണെന്നുള്ളതും ഓട്‌സിനെ ആളുകള്‍ക്ക് പ്രിയങ്കരമാക്കി തീര്‍ക്കുന്നുണ്ട്. വിറ്റാമിനുകള്‍,ധാതുക്കള്‍,നാരുകള്‍ എന്നിവയെല്ലാം ഓട്‌സില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. കൂടാതെ ശരീരത്തെ ചീത്ത കൊളസ്‌ട്രോളിനെ ഓട്‌സ് അകറ്റുകയും ചെയ്യുന്നു.

ജേണല്‍ ഓഫ് വാസ്‌കുലാര്‍ ഹെല്‍ത്ത് ആന്‍ഡ് റിസ്‌ക് മാനേജ്‌മെന്റിന്റെ ഗവേഷണപ്രകാരം ഓട്‌സില്‍ കാര്‍ബോ ഹൈഡ്രേറ്റുകള്‍,ധാതുക്കള്‍,ഫൈബര്‍,പ്രോട്ടീന്‍,വിറ്റാമിനുകള്‍ എന്നിവ ധാരളമായി അടങ്ങിരിക്കുന്നു. ഓട്‌സിലെ ആന്റി ഓക്‌സിഡന്റുകള്‍ ശരീരത്തിന് വീക്കം തടയുന്ന ആന്റി ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ നല്‍കുന്നു. ചീത്ത കോളസ്‌ട്രോളിനെ കുറയ്ക്കാന്‍ ഓട്‌സ് സഹായിക്കുമെന്നാണ് ഇതിന്റെ പ്രധാനഗുണങ്ങള്ളില്‍ ഒന്ന്. ഓട്‌സ് ദഹിക്കാന്‍ ദീര്‍ഘസമയം എടുക്കുന്നതിനാല്‍ നിങ്ങള്‍ക്ക് വയര്‍ നിറഞ്ഞതായി തോന്നാം. ശരീരഭാരം കുറയ്ക്കുന്നതിനും കലോറി കുറയുന്നതിനും അതിനാല്‍ ഓട്‌സ് ഉപയോഗിക്കാം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :