വൈകിട്ടുള്ള കുളിയുടെ നേട്ടങ്ങള്‍ ചില്ലറയല്ല!

  night bath , health , life style , sleep , ആരോഗ്യം , ഭക്ഷണം , കുളി , ശരീരശുദ്ധി
Last Modified ശനി, 17 ഓഗസ്റ്റ് 2019 (16:13 IST)
ശരീരശുദ്ധി വരുത്തുക മാത്രമല്ല കുളിയുടെ ലക്ഷ്യം. ശാരീരികവും മാനസികവുമായ ഉന്മേഷവും ഉണര്‍വും നല്‍കുക കൂടിയാണ് ഇത് സമ്മാനിക്കുന്നത്. ദിവസത്തില്‍ ഒരു നേരമെങ്കിലും കുളിക്കാത്ത മലയാളികള്‍ ഉണ്ടാകില്ല. രാവിലെ അല്ലെങ്കില്‍ വൈകിട്ട് എന്നാണ് കുളിയുടെ സമയം.

വൈകിട്ട് അല്ലെങ്കില്‍ അത്താഴത്തിന് മുമ്പുള്ള കുളി നല്‍കുന്ന ഫലങ്ങള്‍ പലര്‍ക്കുമറിയില്ല. പകല്‍ സമയത്തെ ജോലി ശരീരത്തില്‍ പൊടിയും അഴുക്കുകളും പറ്റിപ്പിടിക്കാന്‍ കാരണമാകും. വിയര്‍പ്പ് ഉണങ്ങി ചര്‍മത്തില്‍ പറ്റിപ്പിടിക്കുന്നതും സ്വാഭാവികമാണ്. ഇവിടെയാണ് രാത്രിയിലെ കുളി ഗുണകരമാകുന്നത്.

ചര്‍മത്തില്‍ അടിഞ്ഞു കൂടിയ ബാക്ടീരിയകളെ നശിപ്പിച്ചു ചര്‍മം വൃത്തിയാക്കാന്‍ രാത്രിയിലെ അല്ലെങ്കില്‍ വൈകിട്ടത്തെ കുളി സഹായിക്കും. സ്‌ട്രെസ്സ്, ടെന്‍ഷന്‍ എന്നിവ ഒഴിവാകുകയും ചെയ്യും. തണുത്ത വെള്ളത്തിലുള്ള കുടിയാണ് ഉത്തമം.

ശരീര ഊഷ്‌മാവ് നിയന്ത്രിച്ച് രക്തസമ്മര്‍ദ്ദം കുറയ്‌ക്കാനും വൈകിട്ടുള്ള കുളി ഉപകരിക്കും. ശരിയായ ഉറക്കം ലഭിക്കാനും അമിതമായ ചൂട് അകറ്റാനും സഹായിക്കും. അലര്‍ജി ഒഴിവാക്കി ചര്‍മ്മത്തെ സംരക്ഷിക്കാനും കുളി സഹായിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :