ഗർഭപാത്രം നീക്കം ചെയ്തവരുടെ ജീവിതത്തിൽ വരുന്ന മാറ്റങ്ങൾ എന്തെല്ലാം?

Last Updated: വെള്ളി, 16 ഓഗസ്റ്റ് 2019 (12:39 IST)
45 വയസിനുമേല്‍ പ്രായമുള്ള സ്ത്രീകളിലാണ് രോഗം കൂടുതല്‍ കാണാനുള്ള സാധ്യത. ഗർഭപാത്രം നീക്കം ചെയ്യുക എന്നതാണ് ഇവർക്ക് മുന്നിലുള്ള വഴി. ഗര്‍ഭപാത്രത്തിനു ഉണ്ടാകുന്ന അസുഖങ്ങള്‍, മുഴകള്‍, മറ്റ്‌ അസുഖങ്ങള്‍, വാഹനാപകടങ്ങള്‍ പോലെയുള്ള വന്‍ അപകടംമൂലം വയറിനോ മറ്റും ഉണ്ടാകാവുന്ന ശക്‌തമായ ക്ഷതങ്ങള്‍മൂലമാണ് സാധാരണഗതിയിൽ ഗർഭാശയം നീക്കം ചെയ്യുക.

എന്നാൽ, ചിലരിൽ പ്രസവ സമയത്തെ നിലയ്‌ക്കാത്ത രക്‌തസ്രാവത്തെ തുടർന്ന് ആ വ്യക്‌തിയുടെ ജീവന്‌ അപകടമാകും എന്നുതോന്നുന്ന ഘട്ടത്തിൽ ഗര്‍ഭപാത്രം നീക്കം ചെയ്യാണ്ടതായി വരാറുണ്ട്. ഇങ്ങനെയുള്ളവർ മൂന്ന് മാസം കഴിഞ്ഞ് മാത്രമേ ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ പാടുകയുള്ളു. ഇത്തരക്കാർക്ക് ചില വ്യത്യാസങ്ങൾ അനുഭവപ്പെടാറുണ്ട്.

മനസ്സിലെ പേടി, ഗര്‍ഭപാത്രവും ഗര്‍ഭാശയ ഗളവും ഇല്ലാത്ത അവസ്ഥ എന്നിവ മൂലം ലൂബ്രിക്കേഷന്‍ കുറയാന്‍ സാധ്യത ഉണ്ട്. ഇതുപരിഹരിക്കാന്‍ ലൂബ്രിക്കേറ്റിങ് ക്രീമുകള്‍ ഉപയോഗിക്കാം. ശസത്രക്രിയക്ക്‌ശേഷം അമിതവണ്ണം വരാതെ നോക്കുക. വ്യായാമം ചെയ്യുക, മാനസിക സമ്മര്‍ദ്ദം കുറയ്ക്കുക എന്നിവയൊക്കെ ചെയ്താല്‍ ലൈംഗിക ജീവിതം സുഖകരമാക്കുകയും ചെയ്യാം. സെക്‌സില്‍ ഏര്‍പ്പെടാനും രതിമൂര്‍ച്ഛയിലെത്താനും ഗര്‍ഭപാത്രത്തിന്റെ ആവശ്യമില്ലെന്നത് എപ്പോഴും ഓർക്കുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :