രേണുക വേണു|
Last Modified വ്യാഴം, 14 ജൂലൈ 2022 (10:01 IST)
Monkeypox : സംസ്ഥാനത്ത് കുരങ്ങുവസൂരി സംശയിച്ച് ഒരാള്‍ ചികിത്സയിലാണ്. വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള പരിശോധനഫലം വന്നാല്‍ മാത്രമേ കുരങ്ങുവസൂരിയാണെന്ന് സ്ഥിരീകരിക്കാന്‍ സാധിക്കൂ. ഇയാള്‍ക്ക് ശക്തമായ പനിയും ശരീരത്തില്‍ പൊള്ളലും ഉണ്ട്.
മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പടരുന്നതാണ് കുരങ്ങുവസൂരി. ഓര്‍ത്തോപോക്സ് വൈറസ് വിഭാഗത്തിലെ ഏറ്റവും വലിയ ഡിഎന്‍എ വൈറസാണ് മങ്കിപോക്സ്. മനുഷ്യരിലും എലികളിലും മറ്റു മൃഗങ്ങളിലും മങ്കിപോക്സ് വൈറസ് കാണുന്നു. നിരവധി മ്യൂട്ടേഷന് ഈ വൈറസ് വിധേയമാകുന്നില്ലെന്നാണ് കാണുന്നത്.
മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പടരുമെങ്കിലും കൊറോണ വൈറസ് പോലെ അതിവേഗം പടരില്ല. ശരീര സ്രവത്തിലൂടെയാണ് കുരങ്ങുവസൂരി വൈറസ് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുക. ലൈംഗികബന്ധം പോലെ വളരെ അടുത്ത സമ്പര്‍ക്കത്തിലൂടെ മാത്രമേ വൈറസിന് പടരാന്‍ സാധിക്കുക.
യുഎഇയില്‍ നിന്ന് എത്തിയ ആള്‍ക്കാണ് കേരളത്തില്‍ കുരങ്ങുവസൂരി സംശയിച്ചിരിക്കുന്നത്. യുഎഇയില്‍ കുരങ്ങുവസൂരി സ്ഥിരീകരിച്ച ഒരാളുമായി ഇയാള്‍ അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.