സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 12 ജൂലൈ 2022 (12:07 IST)
ചെറുകുടലില്‍ കാണുന്ന ബാക്ടീരിയകള്‍ അമിതവണ്ണത്തേയും ടൈപ്പ് 2 പ്രമേഹത്തേയും പ്രതിരോധിക്കുമെന്ന് പഠനം. 100000 ട്രില്യണിലധികം ബാക്ടീരിയകളാണ് കുടലില്‍ ഉള്ളത്. ഇതില്‍തന്നെ 1000കണക്കിന് വ്യത്യസ്ത തരത്തിലുള്ള സൂക്ഷ്മാണുക്കളും ഉണ്ട്. യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയയിലെ സാന്‍ഡിയാഗോ സ്‌കൂള്‍ ഓഫ് മെഡിസിനാണ് പഠനം നടത്തിയത്.
ജൂണ്‍ അഞ്ചിനാണ് പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. കുടലിലെ ബാക്ടീരിയകള്‍ ശരീരത്തിന്റെ ആരോഗ്യവുമായി അധികം ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് കണ്ടെത്തല്‍.