ആര്‍ത്തവ സമയത്ത് ഇക്കാര്യം ചെയ്യാമോ? സ്ത്രീകള്‍ അറിഞ്ഞിരിക്കാന്‍

ആര്‍ത്തവ സമയത്തെ സെക്സ് തീര്‍ച്ചയയായും സുരക്ഷിതമാണ്. ഈ സമയത്ത് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതുകൊണ്ട് എന്തെങ്കിലും ശാരീരിക പ്രശ്നങ്ങള്‍ ഉണ്ടാകുന്നില്ല

രേണുക വേണു| Last Modified തിങ്കള്‍, 1 ഏപ്രില്‍ 2024 (12:19 IST)

സെക്സുമായി ബന്ധപ്പെട്ട് മലയാളികള്‍ക്കിടയില്‍ നിരവധി അന്ധവിശ്വാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അതിലൊന്നാണ് ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടരുത് എന്നത്. യഥാര്‍ഥത്തില്‍ ആര്‍ത്തവ സമയത്ത് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് ഏതെങ്കിലും തരത്തില്‍ ദോഷം ചെയ്യുന്നുണ്ടോ? ശാസ്ത്രീയമായി പറഞ്ഞാല്‍ ആര്‍ത്തവ സമയത്തെ സെക്സ് യാതൊരു പ്രശ്നങ്ങളും ഉണ്ടാക്കുന്നില്ല. എന്നാല്‍ അറിഞ്ഞിരിക്കേണ്ട ചില വസ്തുതകള്‍ ഉണ്ട്.

ആര്‍ത്തവ സമയത്തെ സെക്സ് തീര്‍ച്ചയയായും സുരക്ഷിതമാണ്. ഈ സമയത്ത് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതുകൊണ്ട് എന്തെങ്കിലും ശാരീരിക പ്രശ്നങ്ങള്‍ ഉണ്ടാകുന്നില്ല. ആര്‍ത്തവേളയിലെ ശരീരവേദന ഒരു പരിധി വരെ കുറയ്ക്കാന്‍ ആര്‍ത്തവസമയത്തെ സെക്സ് കൊണ്ട് സാധിക്കും.

ഓര്‍ഗാസം വഴിയുണ്ടാകുന്ന എന്‍ഡോര്‍ഫിനുകള്‍ പ്രകൃതിദത്ത വേദനസംഹാരികളെ പോലെ പ്രവര്‍ത്തിച്ച് ആര്‍ത്തവസംബന്ധമായ വേദനകളും ഡിപ്രഷനുകളും കുറയ്ക്കുന്നു. ലൈംഗികബന്ധം മൂലം അമിത രക്തസ്രാവം ഉണ്ടാവുകയില്ല.

ആര്‍ത്തവസമയത്തെ സെക്സ് ആര്‍ത്തവചക്രം വേഗം അവസാനിക്കാന്‍ കാരണമാകുന്നു. ലൈംഗികബന്ധത്തിന്റെ നേരത്ത് ഗര്‍ഭപാത്രം വേഗം സങ്കോചിക്കുന്നതുകൊണ്ട് ആര്‍ത്തവരക്തസ്രാവം വേഗതയിലാകുകയും ആര്‍ത്തവചക്രം വേഗം അവസാനിക്കുകയും ചെയ്യുന്നു.

പതിവ് സെക്സില്‍ നിന്ന് വിപരീതമായി ആര്‍ത്തവസമയത്ത് ചില സ്ത്രീകള്‍ ലൈംഗികത കൂടുതല്‍ നന്നായി ആസ്വദിക്കുന്നതായും പറയുന്നു. അതേസമയം ഗര്‍ഭനിരോധന മാര്‍ഗം ഉപയോഗിക്കുക, ലൈംഗികബന്ധത്തിനു മുന്‍പും പിന്‍പും ലൈംഗിക അവയവങ്ങള്‍ വൃത്തിയായി കഴുകുക എന്നിവ ചെയ്യണം.

എന്നാല്‍, സ്ത്രീകളുടെ മാനസികാവസ്ഥ മനസ്സിലാക്കി വേണം ആര്‍ത്തവ സമയത്തെ ലൈംഗികബന്ധം. ചില സ്ത്രീകള്‍ക്ക് ഈ സമയത്ത് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് മാനസികമായും ശാരീരികമായും ബുദ്ധിമുട്ട് ഉണ്ടാക്കും.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :