World health day: ഇന്ന് ലോക ആരോഗ്യദിനം: നിങ്ങളുടെ 20കളിലും 30 കളിലും 40കളിലും ചെയ്യേണ്ട ടെസ്റ്റുകൾ അറിയാം

അഭിറാം മനോഹർ| Last Modified വെള്ളി, 7 ഏപ്രില്‍ 2023 (14:13 IST)
കൊറോണയുടെ വരവോടെ പ്രായഭേദമില്ലാതെ എല്ലാവരിലും പലവിധ ആരോഗ്യപ്രശ്നങ്ങൾ കണ്ടുവരാറുണ്ട്. പോസ്റ്റ് കൊവിഡ് തുടങ്ങി ജീവിതശൈലി രോഗങ്ങൾ വരെ പലരെയും ബുദ്ധിമുട്ടിക്കുന്നു.അതിനാൽ തന്നെ കൃത്യമായ ഇടവേളകളിൽ മെഡിക്കൽ ടെസ്റ്റുകൾ എടുക്കേണ്ടത് ഇന്ന് വളരെ ആവശ്യകരമാണ്. നമ്മുക്ക് പ്രായം ഏറും തോറും നമ്മുടെ പ്രതിരോധശേഷി കുറയുകയും രോഗം മാറുന്നതിനുള്ള സമയം കൂടുകയും ചെയ്യും അതിനാൽ തന്നെ മെഡിക്കൽ ടെസ്റ്റുകൾ ഓരോ പ്രായത്തിലും വ്യത്യസ്തമാണ്.

20കളിലും 30കളിലും 40കളിലുമുള്ള് ആളുകൾ സ്ഥിരമായി ചെയ്യേണ്ട ഹെൽത്ത് ചെക്കപ്പുകൾ അതിനാൽ തന്നെ വ്യത്യസ്തമായിരിക്കും. രോഗങ്ങളില്ലാതെ പ്രതിരോധിക്കാനാകണം 20കളിൽ നിങ്ങളുടെ മുൻഗണന. സ്ഥിരമായി ബ്ലഡ് ചെക്കപ്പുകൾ,കൊളസ്ട്രോൾ നിരീക്ഷണം,ബ്ലഡ് പ്രഷർ. ലൈംഗികമായി ആക്ടീവ് ആയുള്ളവർ സെക്സ് ട്രാൻസ്മിറ്റഡ് രോഗങ്ങളുടെ നിർണ്ണയം എന്നിവ ഈ സമയത്ത് നല്ലതാണ്.

ഇനി നിങ്ങൾ നിങ്ങളുടെ 30കളിലാണെങ്കിൽ ഈ ടെസ്റ്റുകളുടെയെല്ലാം കൂടെ ജീവിതശൈലി രോഗങ്ങളെ കൂടി പേടിക്കേണ്ടതായി വരും. മുകളിലുള്ള ടെസ്റ്റുകൾക്കൊപ്പം തന്നെ ഷുഗർ ടെസ്റ്റ് ചെയ്യുന്നത് ഈ സമയത്ത് നല്ലതാണ്. സ്ത്രീകളിൽ സ്തനങ്ങളിൽ മുഴപ്പുണ്ടോ എന്നത് അൽട്രാസൗണ്ട് വഴി ചെക്ക് ചെയ്യണം. 40 വയസ് വരെ ഇത് തുടരുന്നത് നല്ലതാണ്. സ്ഥിരമായുള്ള കണ്ണ് പരിശോധനയും പല്ല് പരിശോധനയും ഈ പ്രായത്തിൽ നടത്തണം.

ഇനി നിങ്ങളുടെ 40കളിലാണെങ്കിൽ കിഡ്നിയുടെ പ്രവർത്തനത്തെ പറ്റിയുള്ള ടെസ്റ്റുകളും ഹൃദയാരോഗ്യം നിരീക്ഷിക്കാൻ ഇസിജി എന്നിവ എടുക്കണം. സ്ത്രീകൾ വർഷം തോറും സ്തനങ്ങളിലെ ക്യാൻസർ സാധ്യത പരിശോധിക്കാൻ മാമ്മോഗ്രാം ചെയ്യണം. പുരുഷന്മാരിൽ പ്രോസ്റ്റേറ്റ് ക്യാൻസർ കുടുംബത്തിൽ ആർക്കെങ്കിലും വന്നിട്ടുണ്ടെങ്കിൽ അതറിയാനായി ബ്ലഡ് ചെക്കപ്പുകൾ നടത്തണം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :