മാംസാഹാരം ഒഴിവാക്കിയാൽ 3 വർഷം അധികം ജീവിക്കാം !

സുമീഷ് ടി ഉണ്ണീൻ| Last Modified ചൊവ്വ, 18 ഡിസം‌ബര്‍ 2018 (20:42 IST)
മാംസാഹാരങ്ങൾ ഒഴിവക്കിയാൽ ആയൂർദൈഘ്യം വർധിക്കുമെന്ന് പഠനത്തിലെ കണ്ടെത്തൽ. മാംസാസാരം പൂർണമയും ഒഴിവാ‍ക്കിയാൽ മൂന്ന്‌ വർഷം വരെ അധികം ജീവിക്കാനാകും എന്നാണ് പഠനത്തിലൂടെ കണ്ടെത്തിയിരിക്കുന്നത്. അടുത്തിടെ നടന്ന ആറു പഠനങ്ങളിൽ ഫലങ്ങൾ അവലോകനം ചെയ്തതിൽനിന്നുമാണ് ഗവേഷകർ ഇത്തരമൊരു നിരീക്ഷണത്തിൽ എത്തിച്ചേർന്നിരിക്കുന്നത്.

മാംസാഹരങ്ങളിൽ തന്നെ റെഡ് മീറ്റ് ആരോഗ്യത്തിന് ഏറെ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു എന്നാണ് പഠനം പറയുന്നത്. ഇതിൽ ഗുണങ്ങളേക്കാൾ അധികം ദോഷങ്ങളാണ് ഉള്ളത് എന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. പൂർണമായും സസ്യാഹാരത്തിലേക്ക് മാറുന്നത്. ജീവിതശൈലി രോഗങ്ങളെ ഉൾപ്പടെ ചെറുക്കും എന്നും ഇതിലൂടെ ആയൂർദൈർഘ്യം വർധിക്കുമെന്നുമാണ് പഠനം നടത്തിയ ഗവേഷകർ വ്യക്തമാക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :