സുമീഷ് ടി ഉണ്ണീൻ|
Last Modified ചൊവ്വ, 18 ഡിസംബര്‍ 2018 (18:36 IST)
ഒരു വർഷം കൂടി അവസാനിക്കുകയാണ്. 2018ൽ നിന്നും 2019ലേക്ക് കടക്കുമ്പോൾ പുതുവർഷം സന്തോകരവും ഭാഗ്യദായകവുമാക്കുന്നതിന് ഓരോരുത്തരും ചില കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. വർഷാരംഭം മുതൽ തന്നെ ഗുണങ്ങൾ ലഭിക്കാൻ ഇത് നമ്മേ സഹായിക്കും. എന്നാൽ എല്ലാവരും ഒരേ കർമ്മങ്ങളല്ല ചെയ്യേണ്ടത്. ഒരോരുത്തരുടെ നക്ഷത്രം അനുസരിച്ചും ചെയ്യേണ്ട കർമ്മങ്ങൾ മാറ്റം വരും.
പുതുവർഷം ഗുണകരമാക്കാൻ തിരുവാതിര നക്ഷത്രക്കാർ വിഷ്ണുഭഗവാന്റെയും ശിവ ഭഗവാന്റെയും പ്രീതി സ്വന്തമാക്കണം. പ്രദോഷ വൃതം എടുക്കുന്നത് തിരുവാതിര നക്ഷത്രക്കാർക്ക് പുതുവർഷത്തിൽ കൂടുതൽ ഗുണം ചെയ്യും.
വ്യാഴാഴ്ചകളിലോ പക്കപ്പിറന്നാളുകളിലോ വിഷ്ണു ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നതും ഭാഗ്യസൂക്ത അർച്ചന നടത്തുന്നതും നല്ലതാണ്. ഇത് വിഷ്ണുപ്രീതി നേടി നൽകും. നിത്യവും അഷ്ടലക്ഷിം സ്തോത്രം ജപിക്കുന്നതും തിരുവാതിര നക്ഷത്രക്കാർക്ക് പുതുവർഷം ഗുണകരമാക്കാൻ സഹായിക്കും.