നിങ്ങളുടെ കരളിന് എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടോ? ഈ ലക്ഷണങ്ങളില്‍ നിന്ന് തിരിച്ചറിയാം

രേണുക വേണു| Last Modified ബുധന്‍, 15 മാര്‍ച്ച് 2023 (16:47 IST)

ഗുരുതരമായാല്‍ ജീവന്‍ വരെ നഷ്ടമാകുന്ന രോഗാവസ്ഥയാണ് കരള്‍ രോഗം. ആദ്യ ഘട്ടത്തില്‍ തന്നെ രോഗം തിരിച്ചറിഞ്ഞ് ചികിത്സ നേടുകയാണ് അത്യാവശ്യമായി വേണ്ടത്. ചികിത്സ വൈകും തോറും അത് ജീവന് ഭീഷണിയാകുന്നു. നിങ്ങള്‍ക്ക് കരള്‍ രോഗം ഉണ്ടോ എന്ന് ഈ ലക്ഷണങ്ങളില്‍ നിന്ന് തിരിച്ചറിയാം.

ചര്‍മവും കണ്ണുകളും ഇളം മഞ്ഞ നിറത്തില്‍ കാണപ്പെടും

വയറുവേദനയും വീക്കവും

കാലുകളിലും കണങ്കാലുകളിലും വീക്കം

തൊലിയില്‍ ചൊറിച്ചില്‍

മൂത്രത്തിന് ഇരുണ്ട നിറം

മലത്തിന്റെ നിറത്തില്‍ മാറ്റം

വിട്ടുമാറാത്ത ക്ഷീണം

ഓക്കാനവും ഛര്‍ദ്ദിയും

വിശപ്പില്ലായ്മ

ഇത്തരം ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ടെങ്കില്‍ കരള്‍ സംബന്ധമായ ചികിത്സയ്ക്ക് വിധേയമാകണം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :