അപർണ|
Last Modified ശനി, 22 സെപ്‌റ്റംബര്‍ 2018 (13:23 IST)
എന്താണ് സെക്സ്? അത് കുറച്ചുനേരത്തേക്ക് ആസ്വദിക്കാന്‍ മാത്രമുള്ളതാണോ? വിവാഹജീവിതത്തിലുടനീളം സെക്സിന്‍റെ സാന്നിധ്യം നിലനിര്‍ത്താന്‍ സാധിക്കുമോ? ചോദ്യങ്ങള്‍ പലതാണ്. ഇതിനെല്ലാം ഒരു ഉത്തരമേയുള്ളൂ. സെക്സ് ഒരു ജീവിത രീതിയാണ്.
ഒരുവീട്ടില്‍ അന്യരെപ്പോലെ ജീവിക്കുകയും രാത്രികളില്‍ കിടപ്പറയില്‍ മാത്രം സ്നേഹരഹിതമായ രതിയിലേര്‍പ്പെടുകയും ചെയ്യുന്നതല്ല ദാമ്പത്യ ജീവിതം. ദാമ്പത്യം എന്നത് സ്നേഹത്തിന്‍റെയും പ്രണയത്തിന്‍റെയും സെക്സിന്‍റെയും യോജിച്ചുള്ള ആഘോഷമാണ്. ഒരുമിച്ചുണ്ടെങ്കിൽ എന്തും കീഴടക്കാൻ കഴിയുമെന്ന ആത്മവിശ്വാസം എല്ലാവരിലും ഉണ്ടാക്കാൻ സെക്സിന് സാധിക്കും.
രാത്രിയില്‍ എല്ലാ തയ്യാറെടുപ്പുകളോടുംകൂടി ശാരീരികബന്ധത്തിലേര്‍പ്പെടുക മാത്രം ചെയ്യുന്നതിനെ നല്ല ലൈംഗിക ജീവിതം എന്നു വിളിക്കാനാവില്ല. ഒരു നോട്ടത്തിലും വാക്കിലും ചെറിയൊരു തലോടലില്‍ പോലും ലൈംഗികതയുടെ സ്പര്‍ശം സൂക്ഷിക്കുക. നിങ്ങളുടെ ദാമ്പത്യം അങ്ങേയറ്റം രസകരമായിരിക്കും.
എപ്പോൾ വേണമെങ്കിലും സെക്സ് പരീക്ഷിക്കാവുന്നതാണ്. പരീക്ഷണത്തേക്കാൾ ഉപരി താൽപ്പര്യവും ഇഷ്ടവുമൊക്കെയായി മാറ്റാൻ സെക്സിനെ കഴിയണം. ഒരുമിച്ചു ടി വി കാണുമ്പോള്‍, കംപ്യൂട്ടറില്‍ ഗെയിം കളിക്കുമ്പോള്‍, പത്രം വായിക്കുമ്പോള്‍, വെറുതേ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ പ്രണയവും ലൈംഗികതയും ഇടകലര്‍ന്ന സ്പര്‍ശനങ്ങളും രതിയിലേക്കെത്തിച്ചേര്‍ന്നേക്കാവുന്ന തലോടലുകളും പരീക്ഷിക്കാം.
അടുക്കളയില്‍ പോലും നിങ്ങള്‍ക്ക് സെക്സിന്‍റെ മാന്ത്രികത പരീക്ഷിക്കാം. പങ്കാളി കാരറ്റ് നുറുക്കുമ്പോള്‍ അതിനെ ഒപ്പം നിന്ന് സഹായിക്കാം. ചെറു സ്പര്‍ശനങ്ങളും ചുംബനവുമൊക്കെ നല്‍കാം. ജോലിയും രസകരമാകും ആസ്വാദ്യകരമായ ചില നിമിഷങ്ങള്‍ ലഭിക്കുകയും ചെയ്യും.
തൊട്ടും പിടിച്ചുമൊക്കെ എപ്പോഴും പങ്കാളി അടുത്തുണ്ടെങ്കില്‍ അത് ജീവിതത്തിനുണ്ടാക്കുന്ന സുരക്ഷിതബോധവും ചെറുതല്ല. തങ്ങള്‍ രണ്ടുപേരല്ല, ഒരാളാണെന്ന തോന്നലുളവാകും. മാത്രമല്ല, ഇത്തരം സന്ദര്‍ഭങ്ങളില്‍ ജീവിതത്തേക്കുറിച്ച് ഒരുമിച്ചെടുക്കുന്ന തീരുമാനങ്ങള്‍ വളരെ പോസിറ്റീവുമായിരിക്കും. പരസ്പരമുള്ള ശ്രദ്ധയും കരുതലും വര്‍ദ്ധിക്കുകയും ചെയ്യും.