ആശങ്ക പടര്‍ത്തുന്ന പഠനം! ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങ് ഹൃദയാഘാത സാധ്യത 91ശതമാനം കൂട്ടും

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 20 മാര്‍ച്ച് 2024 (10:57 IST)
ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങ് ഹൃദയാഘാത സാധ്യത 91ശതമാനം കൂട്ടുമെന്ന് പഠനം. അമേരിക്കന്‍ ഹാര്‍ട് അസോസിയേഷന്റെ എപിഡെമിയോളജി ആന്റ് പ്രിവന്‍ഷനാണ് പഠനം തയ്യാറാക്കിയത്. ലൈഫ് സ്റ്റൈല്‍ ആന്റ് കാര്‍ഡിയോ മെറ്റബോളിക് സയന്റിഫിക് സെക്ഷന്‍ 2024ലാണ് പഠനം അവതരിപ്പിച്ചത്. മാര്‍ച്ച് 18-21ന് ചിക്കാഗോയിലാണ് ഇത് നടന്നത്. ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങ് ചെയ്യുന്നവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ഹൃദയാഘാതം വന്ന് മരിക്കാനുള്ള സാധ്യത കൂടുതലെന്നാണ് കണ്ടെത്തല്‍. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി വളരെ പ്രചാരത്തിലുള്ള കാര്യമാണ് ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങ്.

20000 അമേരക്കകാരിലാണ് പഠനം നടത്തിയത്. ഇവര്‍ക്ക് ശരാശരി പ്രായം 49 വയസാണ്. ഇവരില്‍ ഏകദേശം പേരും 16:8 ഭക്ഷണ രീതി പിന്തുടരുന്നവരാണ്. എട്ടുമണിക്കൂര്‍ ആഹാരം കഴിച്ച് 16 മണിക്കൂര്‍ ആഹാരം കഴിക്കാതെ ശരീരത്തിന് വിശ്രമം കൊടുക്കുന്ന രീതിയാണിത്. ശരീരഭാരംകുറയ്ക്കാനും ഹൃദയത്തിന്റെ ആരോഗ്യം വര്‍ധിപ്പിക്കാനും ഇത് നല്ലതെന്നാണ് കരുതിയിരുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :