jibin|
Last Updated:
ചൊവ്വ, 3 ഏപ്രില്‍ 2018 (14:10 IST)
പുരാതന കാലം മുതലേ മനുഷ്യര്‍ ആഹാരമെന്ന നിലയില്‍ കൂണ്
ഉപയോഗിച്ചു വരുന്നുണ്ടെങ്കിലും ഇതിന്റെ ഗുണങ്ങള്‍ എന്തെല്ലാമെന്ന് പലര്‍ക്കും അറിയില്ല. ഹരിതകം ഇല്ലാത്ത സസ്യമായ കൂണ്, കുമിള്‍ അഥവാ ഫംഗസ് വിഭാഗത്തില്‍പ്പെട്ടതാണ്.
രോഗപ്രതിരോധ ശേഷിയും പോഷക മൂല്യവുമുള്ള കൂണിന് കാന്‍സര്‍, ട്യുമര്‍, കൊളസ്ട്രോള്‍, രക്തസമ്മര്‍ദ്ദം മുതലായ രോഗങ്ങളെ നിയന്ത്രിക്കുന്നതിന് പ്രത്യേക കഴിവുണ്ട്. വൈറ്റമിൻ ഡി, വൈറ്റമിൻ ബി 2, ബി 3 എന്നിവ കൂണിൽ ധാരാളം അടങ്ങിയിട്ടുണ്ട്.
പ്രോട്ടീന്‍ കൂടാതെ വിറ്റാമിന്‍ ബി, സി, ഡി, റിബോഫ്ലാബിന്‍, തയാമൈന്‍, നികോണിക് ആസിഡ്, ഇരുമ്പ്, പൊട്ടാസിയം, ഫോസ്ഫറസ്, ഫോളിക്ക് ആസിഡ് മുതലായവ കൂണിൽ അടങ്ങിയിട്ടുണ്ട്. കൂണിൽ അടങ്ങിയിട്ടുള്ള എർഗോതയോനൈൻ എന്ന ആന്റി ഓക്സിഡന്റ് ശരീരത്തിന് പ്രതിരോധശേഷി നല്കാന് മികച്ചതാണ്.
ഭക്ഷണത്തിലെ പഞ്ചസാരയും കൊഴുപ്പും എളുപ്പത്തിൽ ഊർജ്ജമാക്കി മാറ്റാൻ കൂണിന് കഴിവുണ്ട്. ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാൻ സഹായിക്കുന്നതു കൊണ്ടുതന്നെ കരളിന്റെ ആരോഗ്യം സംരക്ഷിക്കാനും കൂൺ മികച്ച ഭക്ഷണമാണ്.