പൊള്ളലേറ്റാൽ പരിഭ്രമിക്കാതെ ഈ കാര്യങ്ങൾ ചെയ്യൂ

Sumeesh| Last Modified തിങ്കള്‍, 2 ഏപ്രില്‍ 2018 (11:29 IST)
പൊള്ളലേറ്റാൽ എല്ലാവർക്കും പരിഭ്രമമാണ്. പൊള്ളലേറ്റയാൾക്ക് എങ്ങനെ പ്രാധമിക ശുശ്രൂഷ നൽകാം എന്നതിനെ കുറിച്ചാണ് പ്രധാനമായും സംശയങ്ങൾ. എന്നാൽ പൊള്ളലേറ്റയാൾക്ക് ആദ്യ ചികിത്സ നൽകൂമ്പോൾ ചെയ്യേണ്ട കാര്യങ്ങളും, ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

അദ്യം ചെയ്യേണ്ടത് തീ പിടിച്ച വസ്ത്രവുമായി ഓടാൻ അനുവതിക്കരുത് എന്നതാണ്. കാറ്റേറ്റ് തീ ആളി പടരാൻ ഇത് കാരണമാകും. തീ പിടിച്ച വസ്ത്രങ്ങൾ വേഗം അഴിച്ചു മാറ്റണം. അതിനുശേഷം പൊള്ളലേറ്റ ഭാഗത്ത് തണുത്തവെള്ളം ഒഴിക്കുകയോ തണുത്ത വെള്ളത്തിൽ മുക്കി വെക്കുകയൊ ചെയ്ത് ചൂട് അകറ്റണം.

കൈകാലുകളിൽ പൊള്ളലേറ്റിട്ടുണ്ടെങ്കിൽ, വാച്ച്, മോതിരം, വളകൾ, പാതസരം എന്നിവ ഉടനെ അഴിച്ചുമാറ്റണം. മാത്രമല്ല പൊള്ളലേറ്റ ആളുടെ മാനസ്സികനിലയിൽ തകർച്ചയുണ്ടാകാൻ സാധ്യതയുണ്ട്. ഇത്തരം അവസരങ്ങളിൽ സ്നേഹവും പരിചരണവും നൽകേണ്ടത് രോഗിയുടെ മാനസിക ബലത്തിന് അത്യാവശ്യമാണ്.

പൊള്ളലേറ്റ ആളുകൾക്ക് വെള്ളം വളരെ കുറച്ചു മാത്രമെ കുടിക്കാനായി നൽകാവു നൽകാവൂ. പൊള്ളലേറ്റ ഭാഗത്തെ കുമിളകൾ ഒരിക്കലും പൊട്ടിക്കാൻ ശ്രമിക്കക്കുകയൊ, ഈഭാത്ത് പൗഡർ നെയ്യ് തുടങ്ങിയവ പുരട്ടുകയൊ ചെയ്യരുത് അത് അണുബധയുണ്ടാകാൻ കാരണമാക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :