സ്ഥിരമായി ഐസ് വാട്ടര്‍ കുടിക്കുന്നവരാണോ? അറിഞ്ഞിരിക്കാം ദൂഷ്യഫലങ്ങള്‍

തണുത്ത വെള്ളം അമിതമായി കുടിക്കുന്നത് ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു

രേണുക വേണു| Last Modified തിങ്കള്‍, 1 ജൂലൈ 2024 (13:20 IST)

തണുപ്പുള്ള സീസണില്‍ പോലും ഫ്രിഡ്ജിലെ വെള്ളം മാത്രം കുടിക്കുന്ന ശീലം നമ്മളില്‍ പലര്‍ക്കും ഉണ്ട്. തണുത്ത വെള്ളം മാത്രം കുടിക്കുന്നത് അത്ര നല്ല കാര്യമല്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്. തണുത്ത വെള്ളം കുടിക്കുന്നതിലൂടെ ആരോഗ്യത്തിനുണ്ടാകുന്ന ദൂഷ്യഫലങ്ങള്‍ അറിഞ്ഞിരിക്കാം.

തണുത്ത വെള്ളം അമിതമായി കുടിക്കുന്നത് ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. ഭക്ഷണ സാധനങ്ങള്‍ ദഹിക്കാന്‍ കൂടുതല്‍ സമയമെടുക്കും, അടിവയറ്റില്‍ വേദന തോന്നും. ശരീര താപനിലയുമായി തണുത്ത വെള്ളം കൃത്യമായി പ്രതികരിക്കാത്തതാണ് ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നത്.

തണുത്ത വെള്ളം കുടിക്കുന്നത് തലച്ചോറിനെ പോലും ബാധിക്കും. വളരെ നേര്‍ത്ത ഞെരമ്പുകളില്‍ സമ്മര്‍ദ്ദം കൂടാന്‍ ഇത് കാരണമാകും. അതുവഴി തലവേദന, സൈനസ് പ്രശ്‌നങ്ങള്‍ എന്നിവ ഉണ്ടാകും. തണുത്ത വെള്ളം കുടിക്കുന്ന സമയത്ത് തലയില്‍ പെട്ടന്ന് വേദന പോലെ തോന്നാറില്ലേ?

കഴുത്തിലൂടെ ഹൃദയം, ശ്വാസകോശം, ദഹനവ്യവസ്ഥ എന്നിവയെ നിയന്ത്രിക്കുന്ന ഒരു വാഗസ് നാഡി നമ്മുടെ ശരീരത്തില്‍ ഉണ്ട്. നിങ്ങള്‍ അമിതമായി തണുത്ത വെള്ളം കുടിക്കുകയാണെങ്കില്‍, അത് ഞരമ്പുകളെ വേഗത്തില്‍ തണുപ്പിക്കുകയും ഹൃദയമിടിപ്പും പള്‍സ് നിരക്കും മന്ദീഭവിപ്പിക്കുകയും ചെയ്യുന്നു, ഇത് അടിയന്തിര സാഹചര്യത്തിലേക്ക് നയിച്ചേക്കാം.

തണുത്ത വെള്ളം നിങ്ങളുടെ ശരീരത്തില്‍ സംഭരിച്ചിരിക്കുന്ന കൊഴുപ്പിനെ കഠിനമാക്കുന്നു. കൊഴുപ്പ് സംഭരിക്കപ്പെട്ട് ഒടുവില്‍ അമിത വണ്ണത്തിലേക്കും വയര്‍ ചാടുന്നതിലേക്കും ഇത് നയിക്കും.

കായിക വിനോദങ്ങളിലും കഠിനമായ ജോലികളിലും ഏര്‍പ്പെട്ട ശേഷം ഉടനടി ഐസ് വാട്ടര്‍ കുടിക്കുന്നത് ഒഴിവാക്കണം. വ്യായാമത്തിന് ശേഷം നിങ്ങളുടെ ശരീരത്തിന് തണുത്ത വെള്ളം ആഗിരണം ചെയ്യാന്‍ ബുദ്ധിമുട്ടാണ്. വ്യായാമത്തിന് ശേഷം ഉടന്‍ തന്നെ തണുത്ത വെള്ളം കുടിക്കുന്നത് വിട്ടുമാറാത്ത വയറുവേദനയിലേക്ക് നയിച്ചേക്കാം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ധനുഷ് പുതിയ സിനിമ തിരക്കുകളിൽ, ഇളയരാജ ബയോപിക് ...

ധനുഷ് പുതിയ സിനിമ തിരക്കുകളിൽ, ഇളയരാജ ബയോപിക് ഉപേക്ഷിച്ചെന്ന് റിപ്പോർട്ട്
റോക്കി, കാനി സായിധം, ക്യാപ്റ്റന്‍ മില്ലര്‍ എന്നിങ്ങനെ റോ ആക്ഷന്‍ ചിത്രങ്ങള്‍ സംവിധാനം ...

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ ...

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)
മത്സരത്തിന്റെ 13-ാം ഓവറിലായിരുന്നു സംഭവം

Kalidas Jayaram Wedding Video: കാളിദാസിന്റെ കല്യാണത്തില്‍ ...

Kalidas Jayaram Wedding Video: കാളിദാസിന്റെ കല്യാണത്തില്‍ താരമായി ജയറാം; 'വൈബ് തന്ത'യെന്ന് സോഷ്യല്‍ മീഡിയ (വീഡിയോ)
ജയറാമും ഭാര്യയും നടിയുമായ പാര്‍വതിയും ഒന്നിച്ചുള്ള നൃത്തം വിവാഹാഘോഷ പരിപാടിയുടെ മാറ്റ് ...

ടീമിനെ അര മണിക്കൂറോളം പോസ്റ്റാക്കി ജയ്സ്വാൾ, ചൂടായി രോഹിത്, ...

ടീമിനെ അര മണിക്കൂറോളം പോസ്റ്റാക്കി ജയ്സ്വാൾ, ചൂടായി രോഹിത്, ജയ്സ്വാളിനെ കൂട്ടാതെ ടീം ബസ് വിമാനത്താവളത്തിലേക്ക് വിട്ടു
മൂന്നാം ടെസ്റ്റ് മത്സരത്തിനായി ബ്രിസ്‌ബെയ്‌നില്‍ പോകാനായി ടീം ഒന്നടങ്കം തയ്യാറായി ...

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട ...

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി
ചെന്നൈ: അമരന്‍ ആണ് സായി പല്ലവിയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. നടിക്കെതിരെ ...

കുടലില്‍ ഗുരുതരമായ അണുബാധയുണ്ടാക്കുന്ന ഈ ബാക്ടീരിയയെ ...

കുടലില്‍ ഗുരുതരമായ അണുബാധയുണ്ടാക്കുന്ന ഈ ബാക്ടീരിയയെ സൂക്ഷിക്കണം; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
വര്‍ഷംതോറും സാല്‍മൊണല്ല ബാക്ടീരിയ കൊല്ലുന്നത് 4.2 ലക്ഷം ആളുകളെയാണ്. വര്‍ഷംതോറും മില്യണ്‍ ...

55 വയസ്സിന് മുകളിലുള്ള വ്യക്തിയാണോ? ഇക്കാര്യങ്ങള്‍ ...

55 വയസ്സിന് മുകളിലുള്ള വ്യക്തിയാണോ? ഇക്കാര്യങ്ങള്‍ ഒഴിവാക്കണം
പ്രായം കൂടുന്നതിനുസരിച്ച് നമ്മുടെ ശരീരത്തിനും മാറ്റങ്ങള്‍ ഉണ്ടാകും. മുന്‍പ് ചെയ്തിരുന്ന ...

ഉച്ചഭക്ഷണം ഒഴിവാക്കരുതെന്ന് പറയാന്‍ കാരണങ്ങള്‍ ഇതെല്ലാം

ഉച്ചഭക്ഷണം ഒഴിവാക്കരുതെന്ന് പറയാന്‍ കാരണങ്ങള്‍ ഇതെല്ലാം
ദിവസത്തിന്റെ ആദ്യപകുതിയില്‍ ആ ദിവസത്തെ കലോറിയുടെ മുഖ്യഭാഗം ഭക്ഷണരീതിയില്‍ ...

കരളിനു ബെസ്റ്റാ കാപ്പി ! പക്ഷേ കുടിക്കേണ്ടത് ഇങ്ങനെ

കരളിനു ബെസ്റ്റാ കാപ്പി ! പക്ഷേ കുടിക്കേണ്ടത് ഇങ്ങനെ
മധുരം ചേര്‍ക്കാതെ 150 ml ബ്ലാക്ക് കോഫി കുടിക്കാവുന്നതാണ്. ദിവസത്തില്‍ മൂന്ന് തവണയെങ്കിലും ...

പുരുഷന്മാരില്‍ സ്‌ട്രോക്ക് ഉണ്ടാവാനുള്ള സാധ്യത കൂടുതല്‍, ...

പുരുഷന്മാരില്‍ സ്‌ട്രോക്ക് ഉണ്ടാവാനുള്ള സാധ്യത കൂടുതല്‍, കാരണം ഇതാണ്
പഠനങ്ങള്‍ പറയുന്നത് സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരില്‍ സ്‌ട്രോക്ക് ഉണ്ടാവാനുള്ള സാധ്യത ...