ശരീരഭാരം കുറയ്ക്കാൻ ഐസ്ക്രീം ഡയറ്റ്

ഐസ്ക്രീം പ്രേമികൾക്ക് സന്തോഷവാർത്തയാണ് ഈ ഡയറ്റ്.

Last Modified ഞായര്‍, 5 മെയ് 2019 (14:49 IST)
ശരീരഭാരം കുറയ്ക്കണമെങ്കിൽ ഐ‌സ്ക്രീമും ചോക്ലേറ്റുമൊക്കെ വേണ്ടന്നുവെച്ചോ എന്ന സ്ഥിരം പല്ലവി ഇനി വേണ്ട. ഐസ്ക്രീം പ്രേമികൾക്ക് സന്തോഷവാർത്തയാണ് ഈ ഡയറ്റ്. ദിവസവും ഐസ്ക്രീം കഴിച്ച് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നതാണ് ഇത്.

ഹോളി മക്‌കോർഡ് എന്ന പുസ്തകത്തിൽ നിന്നാണ് ഐസ്ക്രീം ഡയറ്റ് എന്ന ആശയം ജനിക്കുന്നത്. പതിവ് ഭക്ഷണക്രമത്തിനൊപ്പം ഐസ്ക്രീമും ചേർക്കുന്നത് ആരോഗ്യവും സമീക്രതവുമായ ഭക്ഷണം പാലിക്കാൻ സഹായിക്കുന്നതാണെന്നാണ് പറയപ്പെടുന്നത്.

ഐസ്ക്രീം കത്തിച്ചുകളയാൻ തക്ക യാതൊരു ഗുണഗണങ്ങളുമില്ലാത്ത ഐസ്ക്രീം തികച്ചും വ്യത്യസ്തമായ രീതിയിലാണ് ശരീരഭാരം കുറയ്ക്കാൻ സഹായകരമാകുന്നത്. ഭക്ഷണത്തോടൊപ്പം ഐസ്ക്രീം കഴിക്കുന്നത് പെട്ടന്ന് വയർ നിറഞ്ഞെന്ന തോന്നലിന് കാരണമാകുമെന്നും ഇതുമൂലം കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കുറഞ്ഞിരിക്കുമെന്നാണ് ഐസ്ക്രീം ഡയറ്റിന്റെ പ്രത്യേകത.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :