ഐസ്ക്രീം കഴിക്കുന്നതുപോലെ ലളിതം, ക്രീം മദ്യം വിപണിയിൽ എത്തിച്ച് ബെവ്കൊ

Sumeesh| Last Modified വെള്ളി, 23 നവം‌ബര്‍ 2018 (14:14 IST)
മദ്യം ഇഷ്ടപ്പെടുന്ന സ്ത്രീകൾക്കായി പുതിയ ക്രീം മദ്യം വിപണിയിൽ എത്തിച്ചിരിക്കുകയാണ് ബിവറേജസ് കോർപ്പരേഷൻ. ബെയ്‌ലി എന്ന് പേരുള്ള ക്രീം മദ്യത്തെയാണ് സ്ത്രീകളെ
ലക്ഷ്യം വച്ച് വിപണിയിൽ എത്തിച്ചിരിക്കുന്ന. ടെക്കീല എന്ന പാനിയ രൂപത്തിലുള്ള മദ്യവും സ്ത്രീകളെ തന്നെ ലക്ഷ്യം വച്ച് ബിവറേജസ് കോർപ്പറേഷൻ രംഗത്തിറക്കിയിട്ടുണ്ട്.

750മില്ലി ക്രീം മദ്യം ബെയ്‌ലിയുടെ വില 3370 രൂപയാണ്. ടെക്കില എന്ന മദ്യത്തിന് 2700 രൂപയാണ് ബിവറേജസ് കോർപ്പറേഷൻ ഈടാക്കുന്ന വില. അതേ സമയം കേരളത്തിൽ മദ്യപിക്കുന്ന സ്ത്രീകളുടെ എണ്ണത്തിൽ വർധനവ് ഉണ്ടായതായാണ് ദേശീയ കുടുംബാരോഗ്യ സർവേ വ്യക്തമാക്കുന്നത്. എന്നാൽ ദേശിയ ശരാശരി കുറയുകയാണ് ചെയ്തിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :