എന്താണ് പ്ലാങ്ക് എക്സര്‍സൈസ് ?; പൊണ്ണത്തടി ദിവസങ്ങള്‍ക്കുള്ളില്‍ അപ്രത്യക്ഷമാകും!

 plank exercise , health , exercise , life style , food , ആaരോഗ്യം , വ്യായാമം , കുടവയര്‍ , അമിതവണ്ണം
Last Modified ചൊവ്വ, 5 മാര്‍ച്ച് 2019 (20:20 IST)
കുടവയറും അമിതവണ്ണവും കുറയ്‌ക്കാനുള്ള വ്യായാമ രീതിയാണ് പ്ലാങ്ക് എക്സര്‍സൈസ്. പുരുഷന്മാരെ പോലെ സ്‌ത്രീകള്‍ക്കും പിന്തുടരാവുന്നതാണിത്. ശരീരത്തിന് കരുത്ത് പകരുന്നതിനൊപ്പം കാലറി പുറംതള്ളാനും മസിലുകള്‍ ബലപ്പെടാനും സഹായിക്കുന്നതാണ് ഈ വ്യായാമരീതി.

എന്നാല്‍ എന്താണ് പ്ലാങ്ക് എക്സര്‍സൈസ് എന്ന് ഭൂരിഭാഗം പേര്‍ക്കും അറിയില്ല. ഇടുപ്പിനു ചുറ്റുമുള്ള വണ്ണം കുറയ്ക്കുക മാത്രമല്ല ഇതുവഴി ലഭിക്കുക. ശരീരം മൊത്തത്തില്‍ ബലപ്പെടാനും നല്ല ശരീരസൗന്ദര്യം ലഭിക്കാനും ഇത് സഹായിക്കും.

ദീര്‍ഘശ്വാസമെടുത്ത ശേഷമാണ് പ്ലാങ്ക് ചെയ്യാന്‍ തുടങ്ങേണ്ടത്. ബെല്ലി ഫാറ്റ് കുറയ്ക്കാന്‍
60 സെക്കൻഡ് എന്ന കണക്കില്‍ മൂന്നു വട്ടമായി കുറഞ്ഞത്‌ പ്ലാങ്ക് ചെയ്യാം. ശരീരം നന്നായി ബാലന്‍സ് ചെയ്തും ശരിയായ രീതിയിലുമാകണം പ്ലാങ്ക്
ചെയ്യേണ്ടത്. ശരീരം നേര്‍രേഖ പോലെയാകണം ഈ സമയത്ത് നില്‍ക്കേണ്ടത്.

കൈകളിലെ മസിലുകള്‍, കാല്‍ മസിലുകള്‍, വയറ്റിലെ പേശികള്‍, നട്ടെല്ല് എന്നിവിടങ്ങള്‍ക്ക് എല്ലാം ഒരേസമയം പ്രയോജനം ലഭിക്കുന്ന ഒന്നാണ് പ്ലാങ്ക്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :