Last Modified തിങ്കള്‍, 4 മാര്‍ച്ച് 2019 (19:01 IST)
ഭൂരിഭഗം പേര്‍ക്കും ഇഷ്‌ടമുള്ള വിഭവമാണ് സോയ. 50% വരെ മാംസ്യം അടങ്ങിയ സോയയെ വെജിറ്റബിൾ മീറ്റ് എന്നാണു വിശേഷിപ്പിക്കുന്നത്. ഈ മാംസ്യമാകട്ടെ വളരെ ഉയർന്ന നിലവാരമുള്ള അവശ്യ അമിനോ അമ്ലങ്ങളായ ഗ്ലൈസീൻ, ട്രിപ്റ്റോഫൻ , ലൈസീൻ എന്നിവ അടങ്ങിയതാണ്.
പുരുഷന്മാരെ പോലെ സ്‌ത്രീകളും കുട്ടികളും പതിവായി കഴിക്കേണ്ട ഒരു വിഭവമാണ് സോയ. ആരോഗ്യം നിലനിര്‍ത്തുന്നതിനും രോഗങ്ങളില്‍ നിന്ന് മുക്തി നേടുന്നതിനും ഇത് സഹായിക്കും.
മാംസാഹാരങ്ങളിലേതുപോലെ നിലവാരമുള്ള മാംസ്യമുള്ളതിനാൽ സോയയെ ഒരു സമ്പൂർണമാംസ്യാഹാരം എന്നു പറയാം. എന്നാല്‍ സ്‌ത്രീകള്‍
സോയ പതിവാക്കുന്നത് ആരോഗ്യ പ്രശ്‌നങ്ങള്‍ അകറ്റുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
ആര്‍ത്തവ വിരാമം തടയുകയും എല്ലുകളുടെ ബലം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. കൂടാതെ പിസിഒഡി അഥവാ പോളിസിസ്റ്റിക് ഒവേറിയന്‍ ഡിസീസ് ബാധിച്ചവര്‍ക്ക് സോയ പതിവായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും. 70 ശതമാനം സ്ത്രീകളിലും വന്ധ്യതയ്ക്കു കാരണം പിസിഒഡി ആണ്. ഇത് ടൈപ്പ് 2 പ്രമേഹവും ഹൃദയസംബന്ധമായ അസുഖങ്ങളും വരാനുള്ള സാധ്യത കൂട്ടുന്നു.