ജിമ്മില്‍ പോയ ശേഷം എപ്പോള്‍ കുളിക്കണം?, എന്ത് കുടിക്കണം ?

ജിമ്മില്‍ പോയ ശേഷം എപ്പോള്‍ കുളിക്കണം?, എന്ത് കുടിക്കണം ?

 workout , Gym , helath , food , work out , ജിം , വ്യായാമം , ആരോഗ്യം , ജീവിതശൈലി , ഭക്ഷണം
jibin| Last Modified വെള്ളി, 23 നവം‌ബര്‍ 2018 (19:37 IST)
ജിമ്മില്‍ പോകുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു വരുന്ന കാലമാണിത്. ജീവിത ശൈലി രോഗങ്ങളും അമിത വണ്ണവുമാണ് ഒരു വിഭാഗം പേരെ വ്യായാമം ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്. സിനിമാ താരങ്ങളുടേത് പോലെയുള്ള ശരീരം സ്വന്തമാക്കാനാണ് യുവാക്കന്‍ ജിമ്മില്‍ കയറിയിറങ്ങുന്നത്.

നീണ്ടു നില്‍ക്കുന്ന വ്യായമത്തിനു ശേഷം എപ്പോള്‍ കുളിക്കാം എന്ന കാര്യത്തില്‍ പലര്‍ക്കും സംശയമാണ്. വര്‍ക്ക്‌ ഔട്ട് ചെയ്യുമ്പോള്‍ ശരീരം ചൂടാകും. ഹൃദയമിടുപ്പ് വര്‍ദ്ധിക്കുകയും ചെയ്യും. ഇതിനു പിന്നാലെ കുളിക്കുന്നത് ശരീരത്തിനു ദോഷമാണെന്നാണ് വിദഗ്ദര്‍ പറയുന്നത്.

വര്‍ക്ക്‌ ഔട്ടിനു ശേഷം ഇരുപത് മിനിറ്റ് വിശ്രമിച്ച ശേഷം കുളിക്കാവുന്നതാണ്. ശരീരം സാധാരണ ഊഷ്മാവിലേക്കു മടങ്ങി വരുന്നതിനു വേണ്ടിയാണ് ഇത്രയും സമയം വേണ്ടത്.

വിശ്രമിക്കുന്നതിനൊപ്പം വെള്ളമോ ജ്യൂസോ കുടിക്കുകയും ചെയ്താൽ ജലാംശം നഷ്ടമാകാതിരിക്കാനും ഉപകരിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :