വ്യായാമത്തിന് മുമ്പ് കഴിക്കേണ്ട ഭക്ഷണങ്ങള്‍ എന്തൊക്കെ ?

വ്യായാമത്തിന് മുമ്പ് കഴിക്കേണ്ട ഭക്ഷണങ്ങള്‍ എന്തൊക്കെ ?

  workout , food , health , gym , ജിം , വ്യായാമം , ആരോഗ്യം , രോഗങ്ങള്‍ , ഭക്ഷണം
jibin| Last Modified വെള്ളി, 2 നവം‌ബര്‍ 2018 (17:40 IST)
ആരോഗ്യം ശ്രദ്ധിക്കുക എന്നത് പരമപ്രധാനമായ കാര്യമാണ്. പുതിയ ജീവിത സാഹചര്യത്തില്‍ പല തരത്തിലുള്ള രോഗങ്ങള്‍ക്ക് അടിമപ്പെടുന്നത് സാധാരണമാണ്. ഭക്ഷണക്രമമാണ് ഇതിന് കാരണമായി ആരോഗ്യ വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്.

ജങ്ക് ഫുഡിന്റെയും ഫാസ്‌റ്റ് ഫുഡിന്റെ അമിതമായ ഉപയോഗവും ഇരുന്നുള്ള ജോലിയുമാണ് പലര്‍ക്കും പൊണ്ണത്തടിയും കുടവയറും സമ്മാനിക്കുന്നത്. ഇതോടെയാണ് ജിമ്മില്‍ പോകണമെന്നും വ്യായാമം ചെയ്യണമെന്നുമുള്ള ആഗ്രഹങ്ങള്‍ തോന്നുന്നത്.

സ്‌ത്രീകളും പുരുഷന്മാരും ഇന്ന് ജിമ്മില്‍ പോകാന്‍ താല്‍പ്പര്യം കാണിക്കുന്നുണ്ട്. എന്നാല്‍ പലരുടെയും പ്രധാന സംശയങ്ങളിലൊന്നാണ് വർക്കൗട്ടിനു മുമ്പ് എന്തൊക്കെ കഴിക്കണമെന്നത്. ശരീരത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ വ്യായാമത്തിന് മുമ്പ് കഴിക്കേണ്ടതാണ്.

രാവിലെയാണ് വ്യായാമം ചെയ്യുന്നതെങ്കില്‍ വെള്ളം കുടിക്കാവുന്നതാണ്. കട്ടി കൂടിയതും വയറ് നിറച്ചും ഭക്ഷണം കഴിക്കരുത്. ഉയർന്ന തോതിൽ പൊട്ടാസ്യം അടങ്ങിയിരിക്കുന്ന ഏത്തപ്പഴം കഴിക്കുന്നത് നല്ലതാണ്. ഇത് ഞരമ്പുകളുടെയും മസിലുകളുടെയും പ്രവർത്തനത്തിന് സഹായകമാകും.

ഒരു ഗ്ലാസ് പാല്‍, ഓട്ട്‌മീൽ, ആപ്പിള്‍, വാള്‍‌നട്ട്, പുഴുങ്ങിയ മുട്ട, ഫ്രൂട്ട് സലാഡ്, ബ്രഡ് എന്നിവ വ്യായാമത്തിന് മുമ്പ് കഴിക്കാം. തവിടുകളയാത്ത ധാന്യങ്ങൾ കൊണ്ട് ഉണ്ടാക്കിയ ബ്രഡ് ജാം പുരട്ടി കഴിക്കാവുന്നതാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :