വെബ്ദുനിയ ലേഖകൻ|
Last Modified തിങ്കള്‍, 23 മാര്‍ച്ച് 2020 (19:30 IST)
പ്രമേഹം ഒരു വില്ലനായെത്തുമ്പോൾ എന്താണ് ചെയ്യേണ്ടത്? ചികിത്സയിലൂടെ നിയന്ത്രിച്ച് നിര്‍ത്താമെന്നല്ലാതെ പ്രമേഹത്തിന് ശാശ്വതമായ ഒരു പരിഹാരം കണ്ടെത്തുക സാധ്യമല്ലെന്ന് നമുക്കെല്ലാവര്‍ക്കുമറിയാം. നമുക്കാവശ്യമായ ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാന്‍ പാന്‍ക്രിയാസിന് കഴിയാത്ത സാഹചര്യമാണ് പ്രമേഹത്തിലുണ്ടാകുന്നത്. അതിനാല്‍ ഇന്‍സുലിന്‍ തന്നെയാണ് ഇതിന്റെ പ്രധാന മരുന്ന്.
എന്നാൽ പ്രമേഹത്തിന് അറുതിവരുത്താൻ അടുക്കളയിൽ നിന്നുള്ള ഒരു ഒറ്റമൂലിയ്‌ക്ക് കഴിയുമെന്നാണ് പഠനങ്ങൾ പറയുന്നത്. അതേ, മല്ലി. പൊട്ടാസ്യം, ഇരുമ്പ്, വിറ്റാമിന്‍-എ, വിറ്റാമിന്‍-സി, വിറ്റാമിന്‍- കെ, ഫോളിക് ആസിഡ്, മഗ്നീഷ്യം, കാത്സ്യം- എന്നിങ്ങനെ ശരീരത്തിനാവശ്യനായ മിക്ക പോഷകങ്ങളും മല്ലിയിലടങ്ങിയിട്ടുണ്ട്. ഇതിനെല്ലാം പുറമെ രക്തത്തിലെ പഞ്ചസാരയുടെ അളവ് തുലനപ്പെടുത്താനും മല്ലി കഴിക്കുന്നത് സഹായിക്കും.
എന്നാൽ ഇത് കഴിക്കുന്നതിന് ഒരു പ്രത്യേക രീതിയൊക്കെയുണ്ട്. ഒരുപിടി മല്ലി രാത്രിയില്‍ വെള്ളത്തില്‍ മുക്കിവച്ചതിന് ശേഷം രാവിലെ വെറും വയറ്റിൽ ആ വെള്ളം കുടിക്കുക. പ്രമേഹം മാത്രമല്ല, ഒരു പരിധി വരെ കൊളസ്ട്രോളിന്‍റെ അളവും ഇത് നിയന്ത്രിക്കും.