വെബ്ദുനിയ ലേഖകൻ|
Last Modified തിങ്കള്‍, 23 മാര്‍ച്ച് 2020 (17:06 IST)
ഇന്ത്യൻ വിപണിയിൽ വലിയ വിജയമായി മാറിയ കോംപാക്ട് എസ്‌യുവി വെന്യുവിന്റെ ബിഎസ് 6 പതിപ്പിനെ വിപണിയിലെത്തിച്ച് ഹ്യൂണ്ടായ്. ഇന്ത്യ മലിനീകരൻ നിയന്ത്രണ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയതോടെയാണ് വാഹനത്തിന്റെ ഭാരത് സ്റ്റേജ് 6 പതിപ്പിനെ വിപണിയിൽ അവതരിപ്പിച്ചത്. ഏപ്രിൽ ഒന്നുമുതൽ രാജ്യത്ത് ബിഎസ് 4 വാഹനങ്ങൾ രജിസ്റ്റർ ചെയ്യാൻ സാധിക്കില്ല.
വെന്യു ബിഎസ് 6 പെട്രോള്‍ പതിപ്പിന്റെ അടിസ്ഥാന വകഭേതത്തിന് 6.70 ലക്ഷം രൂപയാണ് എക്‌സ്‌ഷോറും വില. ഉയർന്ന പതിപ്പിന് 11.40 ലക്ഷം രൂപയാണ് വില. ബിഎസ് 6 ഡീസല്‍ പതിപ്പുകളെ ഹ്യൂണ്ടായ് നേരത്തെ പുറത്തിറക്കിയിരുന്നു. 120 ബിഎച്ച്പി കരുത്തും, 171 എൻഎം ടോർക്കും പരമാവധി സൃഷ്ടിക്കാനാവുന്ന 1.0 ലിറ്റർ ടർബോ എഞ്ചിനാണ് വാഹനത്തിന് കരുത്ത് പകരുന്നത്.