നല്ല പ്രഭാത ഭക്ഷണം നിങ്ങളുടെ സൗന്ദര്യത്തെ എങ്ങനെ സ്വാധീനിക്കുന്നു?

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 11 മെയ് 2022 (15:50 IST)
നിങ്ങള്‍ ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധയുള്ള ആളാണെങ്കില്‍ ഒരിക്കലും പ്രഭാത ഭക്ഷണം ഉപേക്ഷിക്കാന്‍ പാടില്ല. നിങ്ങളുടെ സൗന്ദര്യത്തെ ഉയര്‍ത്തുന്നതില്‍ പ്രഭാത ഭക്ഷണത്തിന് വലിയ പങ്കുണ്ട്. ചര്‍മത്തിന്റെ ആരോഗ്യം പ്രഭാത ഭക്ഷണത്തെ ആശ്രയിച്ചാണ് ഇരിക്കുന്നത്. ഒരുദിവസത്തില്‍ ആദ്യം കഴിക്കുന്ന ഭക്ഷണം ചര്‍മത്തെ നേരിട്ട് ബാധിക്കുന്നു.

രാവിലെ ഒരു കപ്പ് ഗ്രീന്‍ ടീ കുടിക്കുന്നത് നല്ലതാണ്. ഇത് ശരീരത്തിന്റെ മെറ്റബോളിസം വര്‍ധിപ്പിച്ച് അമിത വണ്ണം ഉണ്ടാകാതിരിക്കാന്‍ സഹായിക്കുന്നു. ഇതോടൊപ്പം ഒരു കപ്പ് സീസണല്‍ പഴങ്ങളും കഴിക്കാം. ഇതിലെ പോഷകങ്ങള്‍ ചര്‍മത്തിന് തിളക്കം നല്‍കും. അല്ലെങ്കില്‍ കുറച്ചു കഷണം ആപ്പിളും തക്കാളിയും കഴിക്കാം. കൂടാതെ ഒരു ഓംറ്റും ഒരു ഗ്ലാസ് പാലും കുടിക്കാം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :