സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 23 ഏപ്രില്‍ 2022 (14:32 IST)
കാലാവസ്ഥ നമ്മുടെ മാനസികാവസ്ഥയെ ബാധിക്കും. സാധാരണയായി വേനല്‍ കാലം അവധികാലം കൂടിയാണ്. ഈ സമായത്ത് നമ്മുടെ ദിനചര്യകളില്‍ മാറ്റവരും. ആനാരോഗ്യകരമായ ഭക്ഷണം കഴിച്ചും വിഷാദമായ മാനസികാവസ്ഥ വരും. ഉത്കണ്ഠാരോഗങ്ങളും ഇതോടൊപ്പം വരും. സഹിക്കാന്‍ പറ്റാത്ത ചൂടും അസ്വസ്ഥതകളും ഡിപ്രഷനിലേക്ക് നയിക്കും. ദിവസവും ദുഃഖകരമായ മാനസികാവസ്ഥയാണ് വിഷാദത്തിന്റെ പ്രധാനലക്ഷണം. ഇതോടൊപ്പം ഉത്കണ്ഠ, ശ്രദ്ധിക്കാന്‍ കഴിയാതെ വരിക, പ്രതീക്ഷകള്‍ നഷ്ടപ്പെടുക, ക്ഷീണവും എനര്‍ജി ഇല്ലായ്മയും ഒക്കെ ഇതിന്റെ ലക്ഷണങ്ങളാണ്.