കൂര്‍ക്കംവലി ഉണ്ടാകുന്നതെങ്ങനെ; അറിഞ്ഞാല്‍ മാറ്റാന്‍ സാധിക്കും

ശ്രീനു എസ്| Last Updated: ബുധന്‍, 12 ഓഗസ്റ്റ് 2020 (15:55 IST)
നമ്മുടെ കൂര്‍ക്കം വലി മൂലം ബുദ്ധിമുട്ടുന്നത് നമുക്കൊപ്പം റൂം പങ്കിടുന്നവരോ സുഹൃത്തുക്കളോ ബന്ധുക്കളോ ഒക്കെ ആയിരിക്കും. ചിലപ്പോള്‍ കൂര്‍ക്കം വലിയുടെ കാര്യം അവര്‍ നമ്മോടു പറയാനും മടിക്കും. ഇത്തരമൊരു സാഹചര്യം ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്. കൂര്‍ക്കം വലിയുടെ പ്രധാനകാരണം ശ്വസനം നടക്കുമ്പോള്‍ ഇടയില്‍ എന്തെങ്കിലും തടസം വരുന്നതുകൊണ്ടാണ്.

മലര്‍ന്നുകിടന്ന് ഉറങ്ങുന്നവരിലാണ് കൂര്‍ക്കം വലി സാധാരണയായി ഉണ്ടാകുന്നത്. ഇത്തരക്കാരുടെ നാവ് തൊണ്ടയിലേക്കിറങ്ങി ശ്വാസം തടസപ്പെടുന്നതാണ് കാരണം. അതിനാല്‍ ഇവരെ ഒന്നു ചരിച്ച് കിടത്തിയാല്‍ കൂര്‍ക്കംവലി മാറിക്കിട്ടും. എന്നാല്‍ കൂര്‍ക്കംവലിക്ക് മറ്റു പലകാര്യങ്ങളും കാരണമാകാറുണ്ട്. അമിതവണ്ണം, അമിതമായി ആഹാരം കഴിക്കുക, പ്രമേഹം രക്തസമ്മര്‍ദ്ദം പോലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവ കൊണ്ടും കൂര്‍ക്കംവലി ഉണ്ടാകാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :