ശ്രീനു എസ്|
Last Updated:
ചൊവ്വ, 11 ഓഗസ്റ്റ് 2020 (16:10 IST)
പപ്പായയുടെ ഗുണങ്ങള്‍ ആര്‍ക്കും പറഞ്ഞുമനസിലാക്കിക്കൊടുക്കേണ്ട ആവശ്യമില്ല. അത്രയധികം പോഷകാംശവും ഔഷധവുമുള്ള ഫലമാണ് പപ്പായ. എന്നാല്‍ പപ്പായയ്ക്കും ചില പ്രശ്‌നങ്ങളുണ്ട്. ഗര്‍ഭിണികള്‍ പപ്പായ കഴിക്കരുതെന്ന് പറയാറുണ്ട്. എന്നാല്‍ ഇത് പലരും കേട്ടിട്ടുണ്ടാവില്ല. പപ്പായയില്‍ അടങ്ങിയിരിക്കുന്ന പെപ്പെയ്ന്‍ ഗര്‍ഭാവസ്ഥയിലിരിക്കുന്ന കുഞ്ഞിന് ദോഷം വരുത്താന്‍ സാധ്യതയുണ്ട്. അതിനാല്‍ ഗര്‍ഭിണികള്‍ പപ്പായ ഒഴിവാക്കുന്നതായിരിക്കും നല്ലത്.
കൂടാതെ അമിതമായ അളവില്‍ പപ്പായ കഴിക്കുന്നത് പുരുഷന്‍മാരുടെ പ്രത്യുല്‍പാദന ശേഷിയെ ബാധിക്കും. ഇത് സ്‌പേമിന്റെ എണ്ണത്തെ കുറയ്ക്കുമെന്നാണ് പറയുന്നത്.