അകാല വാര്‍ധക്യം തടയണോ ?; എങ്കില്‍ ചോക്ലേറ്റ് മാത്രം കഴിച്ചാല്‍ മതി

അകാല വാര്‍ധക്യം തടയണോ ?; എങ്കില്‍ ചോക്ലേറ്റ് മാത്രം കഴിച്ചാല്‍ മതി

  health , benefits of dark chocolate , dark chocolate , health , food , ചോക്ലേറ്റ് , ആരോഗ്യം , ശരീരം , സൂര്യതാപം
jibin| Last Updated: തിങ്കള്‍, 9 ജൂലൈ 2018 (18:15 IST)
കുട്ടികള്‍ക്ക് മാത്രമല്ല മുതിര്‍ന്നവര്‍ക്കും ചോക്ലേറ്റ് ഇഷ്ടമാണ്. മധുരമാണെങ്കില്‍ കൂടി നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങുന്നതാണ് ചോക്ലേറ്റ്. അതിനാല്‍ തന്നെ അരും തന്നെ ചോക്ലേറ്റിനോട് നോ പറയില്ല.

തലച്ചോറിലേയ്ക്കുള്ള രക്തപ്രവാഹം കൂട്ടാന്‍ ചോക്ലേറ്റിന് കഴിയും. ഇത് ബുദ്ധി വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കും. നല്ല മൂഡ് തോന്നാന്‍ ചോക്ലേറ്റ് കഴിയ്ക്കാം. ഇതിലെ ഘടകങ്ങള്‍ സന്തോഷം നല്‍കുന്ന ഹോര്‍മോണുകളുടെ ഉല്‍പാദനത്തിന് സഹായിക്കുന്നു.

60ശതമാനത്തിലധികം കൊക്കോ അടങ്ങിയിരിക്കുന്ന ഡാര്‍ക് ചോക്ലേറ്റുകള്‍ ശരീരത്തിന് നല്ലതാണ്. ചര്‍മ്മത്തിനു തിളക്കം നല്‍കുന്നതിനൊപ്പം മൃദുലവും സുന്ദരവുമാക്കാന്‍ ഇതിനു കഴിയും. ചര്‍മ്മത്തില്‍ ചുളിവ് വരുന്നത് തടയാനും അകാല വാര്‍ധക്യത്തെ അകറ്റാനും ഡാര്‍ക് ചോക്ലേറ്റിന് കഴിയും

സൂര്യതാപം മൂലമുണ്ടാകുന്ന ചര്‍മ്മരോഗങ്ങള്‍ അകറ്റാ‍നും വരണ്ട ചര്‍മ്മത്തെ പുനരുജ്ജിവിപ്പിച്ച് പുതിയ കോശങ്ങള്‍ ഉണ്ടാകുന്നതിനും ഡാര്‍ക് ചോക്ലേറ്റിന് കഴിയും. ചര്‍മ്മത്തിന് സ്വഭാവിക നിറം നിലനിര്‍ത്താനും ഈ മധുരത്തിനു കഴിയും.


ഡാര്‍ക് ചോക്ലേറ്റ് കഴിക്കുന്നതിലൂടെ രക്തം കട്ടപിടിയ്ക്കുന്നത് തടയുകയും രക്തം ശുദ്ധികരിക്കുകയും ചെയ്യുന്നു. ഇതുകൊണ്ട് തന്നെ ഹൃദയാരോഗ്യത്തിന് ഇത് ഏറെ നല്ലതാണ്. അത് മാത്രമല്ല ഡാര്‍ക് ചോക്ലേറ്റിലെ പോഷകങ്ങള്‍ ബാക്ടീരിയകളെ കൊല്ലുന്നതിനും പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കുന്നതിനും സഹായിക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :