jibin|
Last Updated:
ചൊവ്വ, 18 ഡിസംബര്‍ 2018 (10:51 IST)
ദിവസവും കഴിക്കേണ്ട ഒന്നാണ് ഈന്തപ്പഴം. അണുബാധ അകറ്റി ശരീരത്തിന് പ്രതിരോധശേഷി നല്‍കുന്നതില്‍ കേമനാണ് ഈന്തപ്പഴം. സ്‌ത്രീകളും പുരുഷന്മാരും ഈന്തപ്പഴം മടി കൂടാതെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കണം.
കാല്‍സ്യം, വൈറ്റമിനുകള്‍, ഫൈബര്‍, അയേണ്‍, മഗ്നീഷ്യം എന്നിവയടങ്ങിയ ഈന്തപ്പഴം മഞ്ഞുകാലത്ത്
ഉത്തമമാണെന്നാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്. ശരീരത്തിന് ചൂടു നല്‍കുന്നതിനും ഊര്‍ജം കൈവരുന്നതിനും ഈ ഭക്ഷണ ശീലം സഹായിക്കും.
മഞ്ഞുകാലത്ത് ശരീരത്തിന്റെ ബിപി നിയന്ത്രിച്ചു നിര്‍ത്താനും ഈന്തപ്പഴം കഴിക്കുന്നത് സഹായിക്കും.
ചര്‍മകോശങ്ങളുടെ നാശം തടയാനും ഇത് സഹായിക്കും. ഉണക്കിയ ഈന്തപ്പഴം ആട്ടില്‍പാലില്‍ കുതിര്‍ത്തി കഴിയ്ക്കുന്നത് പുരുഷന്മാരിലെ ലൈംഗികാരോഗ്യത്തിന് ഏറെ ഉത്തമമാണ്.
ശരീരത്തിന് തീരെ പുഷ്ടിക്കുറവും തൂക്കക്കുറവും ഉള്ളവര്‍ക്ക് വളരെ നല്ല ഒന്നാണ് ഇത്. ദിവസേന ഉണക്കിയ ഈത്തപ്പഴം കഴിയ്ക്കുന്നതു മൂലം ശരീരത്തിന്റെ തൂക്കം കൂടുകയും ശരീരം പുഷ്ടിപ്പെടുകയും ചെയ്യും.