ബദാം എങ്ങനെ കഴിക്കണം ?; എവിടെ സൂക്ഷിക്കണം ?

ബദാം എങ്ങനെ കഴിക്കണം ?; എവിടെ സൂക്ഷിക്കണം ?

  almond , almond eating , food , life style , health , ആരോഗ്യം , ബദാം , മുടി , അമിതവണ്ണം
jibin| Last Modified വെള്ളി, 14 ഡിസം‌ബര്‍ 2018 (12:58 IST)
പലതരം വൈറ്റമിനുകളും പോഷകങ്ങളും അടങ്ങിയ ബദാം ആരോഗ്യഗുണങ്ങളാല്‍ സമ്പന്നമാണ്. നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കാനും ശരീരത്തിന് പ്രതിരോധശേഷി നല്‍കാനും ബദാമിന് സാധിക്കും.

ഹൃദയത്തെ ആരോഗ്യകരമായി നിലനിര്‍ത്താന്‍ സഹായിക്കുന്ന ഘടകങ്ങള്‍ ബദാമിലുണ്ട്. ഇതില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം, കാല്‍സ്യം, സിങ്ക്, അയേണ്‍ തുടങ്ങിയവയെല്ലാം ഹൃദയത്തിന് ഉത്തമമാണ്.

അമിതവണ്ണം കുറയ്‌ക്കാനും മുടിയുടെ വളര്‍ച്ചയ്ക്കും ആരോഗ്യത്തിനും അത്യുത്തമമായ ഒന്നുകൂടിയാണ് ബദം. എന്നാല്‍, ബദാം എങ്ങനെ കഴിക്കണമെന്നും എവിടെ സൂക്ഷിക്കണമെന്നും പലര്‍ക്കും അറിയില്ല.

ബദാം തൊലി കളഞ്ഞ ശേഷം കഴിക്കണമെന്ന വാദം തെറ്റാണ്. പോളിഫിനോള്‍ അടങ്ങിയതിനാല്‍
തൊലിയോടെയാണ് ഇവ കഴിക്കേണ്ടത്. ബദാം ഏത് അന്തരീക്ഷത്തിലും സൂക്ഷിക്കാം. ഫ്രിജില്‍ സൂക്ഷിക്കുന്നത് കൂടുതല്‍ ദിവസം കേടുകൂടാതെയിരിക്കാന്‍ സഹായിക്കും.

ഒരു ദിവസം ഒരു പിടിയില്‍ കൂടുതല്‍ ബദാം കഴിക്കേണ്ട ആവശ്യമില്ല. തേനില്‍ കുതിര്‍ത്ത ബദാം ചര്‍മത്തിന്റെ വരണ്ട സ്വാഭാവം നീക്കുകയും ചര്‍മത്തിന് ചെറുപ്പം നല്‍കുകയും ചെയ്യും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :