ചുമയാണോ വില്ലന്‍ ?; എങ്കില്‍ പൈനാപ്പിളാണ് മറുമരുന്ന്

 health , life style , food , പൈനാപ്പിള്‍ , ആരോഗ്യം , പനി , ചുമ
Last Modified വെള്ളി, 17 മെയ് 2019 (19:47 IST)
കാലാവസ്ഥ മാറിവരുമ്പോള്‍ ഭൂരിഭാഗം പേരെയും അലട്ടുന്ന പ്രശ്‌നങ്ങളിലൊന്നാണ് കഫക്കെട്ടും ചുമയും. ഇതിനൊപ്പം തൊണ്ടവേദനയുമുണ്ടെങ്കില്‍ പറയുകയേ വേണ്ട.

നിസാരമെന്ന് തോന്നിപ്പിക്കുന്ന ഈ ആരോഗ്യ പ്രശ്‌നത്തിന് ചെറിയ തോതിലുള്ള മരുന്നുകള്‍ ഉപയോഗിക്കാം. ചുമയാണ് അലട്ടുന്ന പ്രധാന പ്രശ്‌നമെങ്കില്‍ പൈനാപ്പിൾ കഴിക്കുന്നത് ഉത്തമമാണ്. പുതിയിന ഇല കഫക്കെട്ടിന്​ പരിഹാരം നൽകുന്നത്​.

ചുമയും തൊണ്ട വേദനയും അസഹനീയമാണെങ്കില്‍ അൽപ്പം നാരങ്ങ നീർ ചേർത്ത ചെറു ചൂടുവെള്ളത്തിൽ രണ്ട്​ടീസ്​പൂൺ തേൻ ചേർത്ത്​കഴിക്കാം. അല്ലെങ്കിൽ ഒരു സ്പൂൺ തേൻ കഴിക്കാം.

എട്ട് ഔൺസ്​ചൂടുവെള്ളത്തിൽ അരടീസ്​പൂൺ ഉപ്പു ചേർക്കുക. ഈ വെള്ളം കവിൾ​ക്കൊള്ളുന്നത്​ചുമക്കും കഫക്കെട്ടിനും തൊണ്ടവേദനക്കും ആശ്വാസം നൽകും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :