വ്യായാമം ചെയ്യുന്നവര്‍ ബദാം കഴിച്ചാല്‍ നേട്ടമെന്ത് ?

  dadam , health , life style , food , ആരോഗ്യം , വ്യായാമം , ബദാം , ഭക്ഷണം
Last Modified വെള്ളി, 17 മെയ് 2019 (14:07 IST)
വ്യായാമം ചെയ്യുന്നവര്‍ ബദാം അഥവാ ആൽമണ്ട് കഴിക്കണമെന്ന് പറയുന്നത് സാധാരണമാണ്. ശരീരകാന്തി വര്‍ദ്ധിപ്പിക്കുന്നതിനും ആരോഗ്യം നിലനിര്‍ത്തുന്നതിനും ഉത്തമമാണ് ബദാം. പതിവായി വ്യായാമം ചെയ്യുന്നവര്‍ക്കും എങ്ങനെയാണ് ബദാം ഗുണകരമാകുന്നതെന്ന് പലര്‍ക്കും അറിയില്ല.

വൈറ്റമിന്‍ ഇ, മഗ്നീഷ്യം, ഫൈബര്‍, ഫോസ്ഫറസ്, പൊട്ടാസ്യം, കാല്‍സ്യം, അയേണ്‍ തുടങ്ങിയവ പോഷക ഗുണങ്ങള്‍ ബദാമില്‍ അടങ്ങിയിരിക്കുന്നതിനാല്‍ മസിലുകള്‍ വേണമെന്നുള്ളവര്‍ ബദാം കുതിര്‍ത്തു കഴിക്കുന്നത് ഉത്തമമാണ്.

പേശീ രൂപീകരണത്തിനും പേശികളുടെ ഉറപ്പിനും ഏറ്റവും ആവശ്യമായ പോഷകമായ പ്രോട്ടീനാണ് ബദാമിലുള്ളത്. പേശികളിലുണ്ടാകുന്ന കേടുപാടുകൾ നേരെയാക്കി അവയെ കരുത്തുറ്റതാക്കാനും ബദാം സഹായിക്കുന്നു. ആന്റിഓക്‌സിഡന്റുകള്‍ കൊഴുപ്പില്ലാതാക്കി ശരീരം മെലിയാനും സഹായിക്കുന്നു.

കുതിര്‍ത്ത നാലു ബദാം രാവിലെ കഴിക്കുന്നത് എനര്‍ജി ഉല്‍പാദനത്തിനും അപചയപ്രക്രിയ ശക്തിപ്പെടുത്തുന്നതിനും ഗുണകരമാണ്. കുതിര്‍ത്ത ബദാമില്‍ വിറ്റാമിന്‍ ബി17 അടങ്ങിയിട്ടുണ്ട്‌.

മാംഗനീസ്, കോപ്പര്‍, റൈബോഫ്‌ളേവിന്‍ സമ്പുഷ്ടവുമാണ്. കുതിര്‍ത്ത ബദാം കഴിക്കുന്നത്‌ പ്രോസ്‌ട്രേറ്റ്‌, സ്‌തന അര്‍ബുദങ്ങള്‍ വരാനുള്ള സാധ്യത കുറയ്‌ക്കും. ഇതിലടങ്ങിയിട്ടുള്ള ഫ്‌ളവനോയിഡുകളും വിറ്റാമിനുകളുമാണ്‌ ഇതിന്‌ സഹായിക്കുന്നത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :