മഴയുള്ള രാത്രിയില്‍ സെക്‍സില്‍ ആവേശം ഇരട്ടിക്കുന്നത് ഇക്കാരണങ്ങളാല്‍

മഴയുള്ള രാത്രിയില്‍ സെക്‍സില്‍ ആവേശം ഇരട്ടിക്കുന്നത് ഇക്കാരണങ്ങളാല്‍

 health , life style , love , romance , ലൈംഗികത , പങ്കാളി , കിടപ്പറ , പ്രണയം , സ്‌ത്രീ
jibin| Last Modified വ്യാഴം, 6 ഡിസം‌ബര്‍ 2018 (11:09 IST)
മഴയും രതി സ്വപ്‌നങ്ങളും തമ്മില്‍ ബന്ധമുണ്ടോ എന്ന കാര്യത്തില്‍ പലര്‍ക്കും സംശയമുണ്ട്. വികാരം വര്‍ദ്ധിക്കുകയും ലൈംഗികബന്ധത്തിന് പറ്റിയ സമയവുമായിട്ടാണ് പലരും മഴയുള്ള രാത്രിയെ കാണുന്നത്.

മനുഷ്യ മനസിനെ ഏറ്റവും ഉത്തേജിപ്പിക്കുന്ന പ്രതിഭാസമാണ് മഴയും കാമവുമായി അടുത്ത ബന്ധമുണ്ട്. . പ്രണയത്തിന് ഏറ്റവും നല്ല കൂട്ട് മഴയാണ്. രതിയുടെ കാര്യത്തില്‍ മഴയുടെ വശ്യസൌന്ദര്യം ഇരട്ടിയാണ്.

മുറിക്ക് പുറത്ത് മഴ പെയ്യുമ്പോള്‍, ഇണചേരുന്ന പുരുഷന്‍ കൂടുതല്‍ കരുത്തനും സ്ത്രീ കൂടുതല്‍ തരളിതയും ആകുന്നു. സ്ത്രീയുടെ ശരീരം ചൂടേറിയ ഭൂമി പോലെയാണെന്ന് പറയാറുണ്ട്. മഴയില്‍ അത് തണുക്കുന്നു. പുറത്ത് മഴ പെയ്ത് തകര്‍ക്കുമ്പോള്‍ നനയാതെ തന്നെ നനഞ്ഞ അനുഭവമാണ് സ്ത്രീയ്ക്ക് ഉണ്ടാകുന്നത്. തണുത്ത കാറ്റിന്‍റെ സ്പര്‍ശവും മഴ ഭൂമിയില്‍ പതിക്കുന്ന ശബ്ദവും സ്ത്രീയെ വികാരവതിയാക്കുന്നു.

പുരുഷ ശരീരം മഴയത്ത് ഉണരുകയാണ്. അപ്പോള്‍ അതിന് പതിന്‍‌മടങ്ങ് ശക്തിയാണ്. മഴത്താളവും തണുപ്പും അവന്‍റെ വികാരകോശങ്ങളെ ഭ്രാന്തുപിടിപ്പിക്കുന്നു. അവന്‍റെ കരങ്ങളിലേക്ക് വലിയ ഊര്‍ജ്ജപ്രവാഹമുണ്ടാകുന്നു. സ്ത്രീശരീരത്തെ പുണരുമ്പോള്‍ അവന്‍റെ കാതുകളില്‍ മഴയുടെ ഭ്രാന്തമായ സംഗീതമാണ്.

മഴയ്ക്കൊപ്പം ഉണ്ടാകുന്ന ഇരുട്ടില്‍ പരസ്പരം പുണര്‍ന്നമരുമ്പോഴാണ് രതി ഒരു സ്വര്‍ഗീയാനുഭവമായി മാറുന്നതെന്ന് അനുഭവസ്ഥര്‍ സാക്‍ഷ്യപ്പെടുത്തുന്നു. രാത്രി എങ്ങനെ രതിയെ പ്രോത്സാഹിപ്പിക്കുന്നുവോ അതേ തോതിലാണ് മഴയും രതി ആനന്ദാനുഭൂതിയാക്കി മാറ്റുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :