jibin|
Last Modified വെള്ളി, 26 ഒക്‌ടോബര്‍ 2018 (12:32 IST)
ജോലിഭാരവും അമിത സമ്മര്‍ദവും ഉണ്ടാകുമ്പോള്‍
തലവേദന അനുഭവപ്പെടുന്നത് സ്വാഭാവികമാണെങ്കിലും പതിവായുള്ള തലവേദന ശ്രദ്ധിക്കണം. സ്‌ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ അലട്ടുന്ന പ്രശ്‌നമാണിത്.
രാവിലെയുള്ള തലവേദന പലരെയും അലട്ടുന്ന പ്രശ്‌നമാണ്. ഈ അവസ്ഥയെ നിസാരമായി കാണുന്നവരാണ് എല്ലാവരും. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തലവേദന അനുഭവപ്പെടുന്നുണ്ടെങ്കില്‍ മസ്‌തിഷ്‌ക സംബന്ധമായ പ്രശ്‌നങ്ങള്‍ ബാധിച്ചു തുടങ്ങി എന്നതിന്റെ സൂചനയാണ്.
കഫൈന്‍ ഉത്പന്നങ്ങള്‍ അമിതമായി ഉപയോഗിക്കുന്നവര്‍ക്കും രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തലവേദന ഉണ്ടാകും. ഉറങ്ങുന്നതിന് മുമ്പ് അമിതമായി മദ്യപിക്കുക, പുക വലിക്കുക, ശീലമല്ലാത്ത ഭക്ഷണം കഴിക്കുക എന്നിവയും തലവേദനയ്‌ക്ക് കാരണമാകും.
രാവിലെ ഉണ്ടാകുന്ന തലവേദന മൈഗ്രേനായി കണ്ട് തള്ളിക്കളയരുതെന്നാണ് ആരോഗ്യ വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. മൈഗ്രേന്‍ സാധാരണഗതിയില്‍ ഉറങ്ങിക്കഴിഞ്ഞാല്‍ കുറയാറാണ് പതിവ്. അപൂര്‍വമായി മാത്രമേ മൈഗ്രേന്‍ ഉള്ളവര്‍ക്ക് രാവിലെ വേദന ഉണ്ടാകാറുള്ളൂ.