പാത്രം കഴുകുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 8 ഡിസം‌ബര്‍ 2023 (13:07 IST)
മാസങ്ങളോളം പാത്രം കഴുകിക്കഴുകി തേഞ്ഞു തീരുന്ന വേളയിലാണ് പലരും സ്‌ക്രബര്‍ മാറ്റിയെടുക്കുന്നത്. ചിലര്‍ രാത്രി മുഴുവന്‍ അത് സോപ്പുപതയില്‍ മറന്നിട്ടു പോകും. പിറ്റേന്ന് ചീഞ്ഞഴുകി ഇരിക്കുന്ന അതെടുത്തു വീണ്ടും പാത്രങ്ങള്‍ കഴുകും. സ്‌ക്രബറിലുള്ള അണുക്കളുടെ എണ്ണമെടുത്താല്‍ അതു കോടാനുകോടികള്‍ വരുമെന്ന കാര്യം ആര്‍ക്കും അറിയില്ല. ഈ അണുക്കളാണ് പിറ്റേന്നു കഴുകുന്ന പാത്രത്തില്‍ പറ്റിപ്പിടിച്ചു നമ്മുടെ ഉള്ളിലേക്കെത്തുന്നത്. രക്തത്തില്‍ അണുബാധ, ശ്വാസകോശരോഗങ്ങള്‍, ത്വക്ക് രോഗങ്ങള്‍, വയറിളക്കം എന്നിങ്ങനെയുള്ള പല രോഗങ്ങളും സ്‌ക്രബറില്‍ വളരുന്ന ഫംഗസ് ഉണ്ടാക്കിയേക്കും.

സ്‌ക്രബറില്‍ പറ്റിയിരിക്കുന്ന ഭക്ഷണത്തിന്റെ അംശം, എണ്ണയുടെ മെഴുക്ക്, സ്‌ക്രബറിലെ നനവ് എന്നിവയെല്ലാം ചേര്‍ന്നാണ് ഫംഗസിനു എളുപ്പത്തില്‍ വളരാനുള്ള അന്തരീക്ഷം ഒരുക്കുന്നത്. ഓരോ തവണ പാത്രം കഴുകിക്കഴിഞ്ഞും സ്‌ക്രബര്‍ കഴുകി പിഴിഞ്ഞ് സോപ്പ് ഡിഷില്‍നിന്നു മാറ്റി ഉണങ്ങിയ ട്രേയില്‍ വയ്ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :