മൂഡ് മെച്ചപ്പെടുത്തും, ശ്വാസകോശത്തിന്റെ ആരോഗ്യത്തിനും നല്ലത്: സീതപ്പഴം കഴിച്ചാല്‍ ഏറെയുണ്ട് ഗുണങ്ങള്‍

അഭിറാം മനോഹർ| Last Modified വ്യാഴം, 7 ഡിസം‌ബര്‍ 2023 (20:21 IST)
പുതുതലമുറയ്ക്ക് അത്ര പരിചയമുള്ള ഫലമല്ലെങ്കിലും പണ്ട് കാലത്ത് സുലഭമായി നമ്മുടെ പരിസരങ്ങളില്‍ ഉണ്ടായിരുന്ന പഴമാണ് സീതപ്പഴം.ശ്വാസകോശത്തിന്റെ ആരോഗ്യത്തിനും ആസ്ത്മ അടക്കമുള്ള പ്രശ്‌നങ്ങള്‍ക്കും സീതപ്പഴം ഗുണകരമാണെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു.
ഇതിലെ പിരിഡോക്‌സിന്‍ അഥവാ ബി6 ശ്വാസകോശത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു

വീക്കത്തെ ചെറുക്കാനുള്ള ഗുണമുള്ള വൈറ്റമിന്‍ ബി6 ബ്രോക്കിയല്‍ ട്യൂബുകളിലെ നീര്‍ക്കെട്ട് തടയുന്നു. വൈറ്റമിന്‍ ബി6 സെറോടോണില്‍,ഡോപ്പമിന്‍ അടക്കമുള്ള ന്യൂറോ ട്രാന്‍സ്മിറ്ററുകളുടെ നിര്‍മാണത്തില്‍ സഹായിക്കുന്നു. ഇത് മൂഡ് മെച്ചപ്പെടൂത്താന്‍ സഹായിക്കുന്നു

സീതപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന ലൂട്ടെയ്ന്‍ എന്ന ആന്റി ഓക്‌സിഡന്റ് കണ്ണുകളുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നു. പൊട്ടാസ്യം. മെഗ്‌നീഷ്യം എന്നീ പോഷണങ്ങള്‍ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിനും സഹായകമാണ്. ഇത് കൂടാതെ ധാരാളം ഫൈബര്‍ സീതപ്പഴത്തിലുണ്ട്. ഇത് ദഹനത്തെ മെച്ചപ്പെടുത്തുന്നു. വൈറ്റമിന്‍ സി പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :