ഒഴിവാക്കരുത് ഇവന്‍ കേമനാണ്; റാഡിഷിന്റെ ഗുണങ്ങള്‍ പറഞ്ഞാല്‍ തീരില്ല

 health , radish , lfe style , food , റാഡിഷ് , ആരോഗ്യം , പച്ചക്കറി , ഹൃദയം
Last Modified വ്യാഴം, 2 മെയ് 2019 (19:57 IST)
നമ്മുടെ അടുക്കളയില്‍ വേണ്ടത്ര പരിഗണന ലഭിക്കാത്ത പച്ചക്കറികളിലൊന്നാണ് റാഡിഷ്. വിദേശീയര്‍ ഉപയോഗിക്കുന്നതാണെന്നും നമ്മുടെ രുചിക്ക് ചേരുന്നതല്ല ഇതെന്നുമുള്ള കാഴ്‌ചപ്പാടുമാണ് റാഡിഷിനെ അടുക്കളയില്‍ നിന്ന് പുറത്താക്കിയത്.

ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തേണ്ട പ്രാധാന വിഭവങ്ങളില്‍ ഒന്നാണ് റാഡിഷ്. ആരോഗ്യം പകരുന്നതിനൊപ്പം രോഗങ്ങളെ അകറ്റി നിര്‍ത്താനുള്ള അത്ഭുതകരമായ കരുത്തും ഇതിനുണ്ട്. ന്യൂട്രിയൻസ് കലവറയായ റാഡിഷ് വിറ്റാമിൻ ഇ, എ, സി ബി6 , ഫോളിക് ആസിഡ് എന്നിവയാൽ സമ്പുഷ്ടവുമാണ് എന്നത് ഭൂരിഭാഗം പേര്‍ക്കും അറിയില്ല.

ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാൻ കഴിവുണ്ട് റാഡിഷിന്. ഹൃദയ സംബന്ധമായ പല രോഗങ്ങൾക്കും പരിഹാരം കാണാനും സഹായിക്കുന്നു. രക്തസമ്മർദ്ദമുള്ളവർ റാഡിഷ് കഴിച്ച് പരിഹാരം കാണാം. നാരുകൾ ധാരാളമുള്ളതിനാൽ ദഹന, പ്രക്രിയ സുഗമമാക്കുന്നു.

ശരീരത്തിലെ അനാവശ്യ കൊഴുപ്പിനെ ഇല്ലാതാക്കി കൊളസ്‌ട്രോൾ കുറയ്ക്കാൻ അത്ഭുതശേഷിയുള്ളതിനാൽ ഹൃദയാരോഗ്യം ഉറപ്പാക്കുന്നു. നല്ല കൊളസ്‌ട്രോൾ വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. ഇത് ശരീരത്തിലെ ചുവന്ന രക്തകോശങ്ങളുടെ എണ്ണം വർദ്ധിപ്പിക്കും. റാഡിഷ് കഴിക്കുന്നത് രക്തത്തിലെ ഓക്സിജന്റെ അളവ് വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :