jibin|
Last Updated:
വ്യാഴം, 5 ഏപ്രില്‍ 2018 (10:26 IST)
കറികളില്‍ പതിവായി ഉപയോഗിക്കാറുണ്ടെങ്കിലും കടുകിന്റെ ഗുണങ്ങള്‍ തിരിച്ചറിയാത്തവരാണ് ഭൂരിഭാഗം പേരും. ജീവകം എയുടെ കലവറയും ഔഷധഗുണമുള്ള കടുകിന്റെ ഗുണങ്ങള്‍ നമ്മള് വിചാരിക്കുന്നതിനും അപ്പുറമാണ്. ചര്‍മ്മകാന്തി വര്‍ദ്ധിപ്പിക്കാനും ഏറെ സഹായകകരമാണ് ഈ കുഞ്ഞന്‍ ഭക്ഷ്യവസ്തു.
കാൽസ്യം, ചെമ്പ്, സൾഫർ, പൊട്ടാസ്യം, ഫോസ്ഫറസ്, ഇരുമ്പ്, മഗ്നീഷ്യം, സിങ്ക് സോഡിയം എന്നിവ കടുകിലുണ്ട്.
100 ഗ്രാം കടുകില്‍ നിന്ന് 508 കലോറി ലഭിക്കും. തയാമിൻ, റൈബോഫ്ളാവിൻ, വിറ്റാമിൻ സി, അന്നജം, കൊഴുപ്പ് എന്നിവയും കടുകിൽ അടങ്ങിയിയിട്ടുണ്ട്.
ഫൈറ്റോ ന്യൂട്രിയന്റുകള്‍, മിനറല്‍സ്, വിറ്റാമിനുകള്‍, ആന്റി ഓക്സിഡന്റുകള്‍ എന്നിവയാലും സമ്പുഷ്ടമാണ് കടുക്. കൊളസ്ട്രോളിന്റേയും ട്രൈഗ്ലിസറൈഡിന്റെയും അളവ് കുറയ്ക്കാന്‍ സഹായിക്കുന്ന നിയസിനും കടുകില്‍ അടങ്ങിയിട്ടുണ്ട്.
വയറുവേദന, സന്ധിവാതം, നടുവേദന, തലവേദന എന്നിവയ്ക്കും കടുക് ഔഷധമാണ്.