ഒരു മുട്ടയുടെ ആയുസ് എത്രനാള്‍ ആണെന്നറിയാമോ ?; അപ്പോള്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ എന്താകും അവസ്ഥ ?

ഒരു മുട്ടയുടെ ആയുസ് എത്രനാള്‍ ആണെന്നറിയാമോ ?; അപ്പോള്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ എന്താകും അവസ്ഥ ?

  health , food , egg , refrigerator , മുട്ട , ഫ്രിഡ്‌ജ് , ആരോഗ്യം , ആയുസ് , ആഹാരം
jibin| Last Updated: ചൊവ്വ, 20 ഫെബ്രുവരി 2018 (13:57 IST)
ഒരു മുട്ടയുടെ ആയുസ് മൂന്നാഴ്‌ച മാത്രമായിരിക്കെ ദീര്‍ഘനാളത്തേക്ക് ഫ്രിഡ്ജില്‍ വെച്ച ആരോഗ്യത്തിന് നല്ലതോ ചീത്തയോ എന്ന സംശയം മിക്കവരിലുമുണ്ട്. ഈ ആശങ്ക നിസാര കാര്യമല്ലെന്നാണ് ആരോഗ്യ വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്.

മൂന്നാഴ്‌ചയ്‌ക്ക് ശേഷം മുട്ട ഉപയോഗിക്കുന്നത് ശരീരത്തിന് ദോഷം ചെയ്യുമെന്നാണ് പഠനങ്ങളെല്ലാം പറയുന്നത്. ഇക്കാലയളവില്‍ മുട്ടയുടെ ഗുണങ്ങള്‍ നഷ്‌ടമാകുകയും ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നതിന്റെ ഭാഗമായി മറ്റു ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, ആദ്യത്തെ രണ്ടാഴ്ച മുട്ട ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത് ദോഷകരമല്ലെന്നും വിദഗ്ദര്‍ പറയുന്നു.

കടയില്‍ നിന്നു വാങ്ങുന്ന മുട്ട കുറച്ചധികം ദിവസം കേടുകൂടാതെ സൂക്ഷിക്കാന്‍ ഫ്രിഡ്ജില്‍ തന്നെ സൂക്ഷിക്കുന്നതാണ് ഉത്തമം. എന്നാല്‍ ഫ്രിഡ്ജില്‍ നിന്നും മുട്ട പാകം ചെയ്യാന്‍ എടുക്കും മുമ്പ് കുറച്ചു നേരം പുറത്തുവയ്ക്കുന്നത് നല്ലതാണെന്നും ആരോഗ്യ വിദഗ്ദര്‍ കൂട്ടിച്ചേര്‍ക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :