സ്‌ത്രീകളിലെ വ​ന്ധ്യ​ത തടയാന്‍ പൈ​നാ​പ്പിൾ

സ്‌ത്രീകളിലെ വ​ന്ധ്യ​ത തടയാന്‍ പൈ​നാ​പ്പിൾ

  health , food , Pineapple , Fruits , പൈ​നാ​പ്പിൾ , ജ്യൂസ് , ആരോഗ്യം , കൈതച്ചക്ക , പഴം
jibin| Last Updated: ചൊവ്വ, 27 മാര്‍ച്ച് 2018 (16:21 IST)
ജ്യൂ​സ് പ്രേ​മി​ക​ളു​ടെ ഒ​രു ഇ​ഷ്ട വി​ഭ​വമാണ് എന്ന പൈ​നാ​പ്പിൾ. നി​ര​വ​ധി അ​രോ​ഗ്യ ഗു​ണ​ങ്ങള്‍ അടങ്ങിയിരിക്കുന്ന ഈ പഴവര്‍ഗം ശീലമാക്കുന്നത് ആരോഗ്യം പകരുന്നതിനും രോഗങ്ങള്‍ അകറ്റുന്നതിനും ഉത്തമമാണ്.

പൈ​നാ​പ്പി​ളിൽ അ​ട​ങ്ങി​യി​രി​ക്കു​ന്ന മ​ധു​രം ശ​രീ​ര​ത്തി​ലെ കോ​ഴു​പ്പ് ഇല്ലാതാക്കും. അതിനൊപ്പം ചര്‍മ്മത്തിന് തിളക്കം ലഭിക്കാനും ഇത് സഹായിക്കും.

വി​റ്റാ​മിൻ എ, വി​റ്റാ​മിൻ സി, വി​റ്റാ​മിൻ ഇ, വി​റ്റാ​മിൻ കെ, ധാ​തു​ക്ക​ളായ പൊ​ട്ടാ​സ്യം, കാൽ​സ്യം, ക​രോ​ട്ടൻ എ​ന്നി​വ​യും ധാ​രാ​ളം ആ​ന്റി ഓ​ക്സി​ഡ​ന്റും പൈ​നാ​പ്പി​ളി​ലു​ണ്ട്.

ഫോ​ളി​ക്ക് ആ​സി​ഡ് ധാരാളമായി അടങ്ങിയിരിക്കുന്ന പൈനാപ്പിള്‍ വ​ന്ധ്യ​താ പ്ര​ശ്ന​മു​ള്ള സ്ത്രീ​കൾ​ക്ക് ഉ​ത്തമമാണ്. കൂടാതെ
ഹൃ​ദ്രോ​ഗം, സ​ന്ധി​വാ​തം, കാൻ​സർ എ​ന്നി​വ​ തടയാനും ഈ പഴത്തിന് കഴിയും.

ര​ക്ത​സ​മ്മർ​ദ്ദ​വും ഹൈ​പ്പർ ടെൻ​ഷ​നും നി​യ​ന്ത്രി​ക്കാനും സ​ഹാ​യ​ക​മാ​ണ് പൈനാപ്പിള്‍. ര​ക്ത​സ​മ്മർ​ദ്ദം കു​റ​യ്ക്കാ​നും ര​ക്തം ക​ട്ട​പി​ടി​ക്കു​ന്ന​ത് ത​ട​യാ​നും സഹായിക്കുന്ന കു​റ​ഞ്ഞ അ​ള​വി​ലു​ള്ള സോ​ഡി​യ​വും കൂ​ടിയ അ​ള​വി​ലു​ള്ള പൊ​ട്ടാ​സ്യവും കൈതച്ചക്കയില്‍ അടങ്ങിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :