അനുബന്ധ വാര്‍ത്തകള്‍
- മഞ്ഞക്കുരു ആളൊരു പാവമാണ്; മുട്ടയെക്കുറിച്ച് ചിലതൊക്കെ അറിഞ്ഞിരിക്കണം
- വിയർപ്പ് നാറ്റംകൊണ്ട് ബുദ്ധിമുട്ടുകയാണോ?- ഈ ഭക്ഷണങ്ങൾ കഴിക്കുന്നതിൽ നിയന്ത്രണം വേണം
- മോഹന്‍ലാല്‍ ചിത്രം ‘ചിത്രപ്പൂട്ട്’, പാട്ടുകേട്ടപ്പോള്‍ സംവിധായകന് മനംമാറ്റം!
- മുട്ടയിൽ കുരുമുളക് ചേർക്കാറില്ലേ? സൂക്ഷിക്കണം പ്രശ്നമാണ്
- ഉപ്പും പ്രമേഹ രോഗികൾക്ക് അപകടകാരി !
മുട്ടയ്ക്കൊപ്പം കുരുമുളക് ചേര്‍ത്ത് കഴിക്കാമോ? അങ്ങനെ ചെയ്താല്‍ എന്തെങ്കിലും കുഴപ്പമുണ്ടോ?
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആരോഗ്യഗുണങ്ങള്‍ നല്കുന്ന, പ്രോട്ടീന്‍ സമ്പുഷ്ടമായ ഒരു ഭക്ഷണമാണ് മുട്ട. ഇത് വിവിധ രീതികളില്‍ സ്വാദുഷ്ടമായ വിഭവമായി തയ്യാറാക്കാനും കഴിയും. അതുപോലെതന്നെയാണ് കറുത്ത പൊന്നായ കുരുമുളകിന്റെ കാര്യവും. ഇതിനും ധാരാളം ആരോഗ്യഗുണങ്ങളാണ് ഉള്ളത്.
പല അസുഖങ്ങള്‍ക്കുമുള്ള മരുന്നായും കുരുമുളക് ഉപയോഗിയ്ക്കാറുണ്ട്. മുട്ടകൊണ്ട് ബുള്‍സൈ ഉണ്ടാക്കുമ്പോഴും ഓംലറ്റുണ്ടാക്കുമ്പോഴുമെല്ലാം കുരുമുളക് ചേര്‍ത്തു കഴിക്കുകയെന്നത് നമുക്കെല്ലാവര്‍ക്കുമുള്ള ശീലമാണ്. ഇത് സ്വാദ് മാത്രമല്ല, പലതരത്തിലുള്ള ആരോഗ്യഗുണങ്ങളും നല്കുന്നു. മുട്ടയില്‍ കുരുമുളക് ചേര്‍ത്ത് കഴിക്കുമ്പോള്‍ നമുക്ക് ലഭിക്കുന്ന ആരോഗ്യഗുണങ്ങള്‍ താഴെപ്പറയുന്നവയാണ്:
മുട്ടയും കുരുമുളകും ചേരുമ്പോള്‍ അയണിന്റെ തോത് വര്‍ദ്ധിക്കുകയും ശരീരത്തില്‍ ഹീമോഗ്ലോബിന്റെ തോത് ഉയരുകയും ചെയ്യുന്നു. വിളര്‍ച്ചയുള്ള ആളുകള്‍ക്ക് പറ്റിയ ഉത്തമമായ ഒരു മരുന്നാണിത്. അതുപോലെ ശരീരത്തിന് ഊര്‍ജം നല്‍കാനുള്ള നല്ലൊരു മാര്‍ഗമാണ് ഇത്.
ദിവസം മുഴുവന്‍ ഉന്മേഷത്തോടെ ഇരിക്കാന്‍ ഇതുമൂലം സാധിക്കുന്നു. പ്രായമേറുന്തോറും കണ്ണിനുണ്ടാകുന്ന തിമിരം പോലുള്ള പ്രശ്നങ്ങള്‍ക്കും മുട്ടയില്‍ കുരുമുളക് ചേര്‍ത്ത് കഴിക്കുന്നത് ഉത്തമമാണ്. കൂടാതെ മസില് ബില്‍ഡപ് ചെയ്യാനുള്ള നല്ലൊരു വഴിയാണ് മുട്ട-കുരുമുളക് മിശ്രിതം.
എല്ലിന്റെ ആരോഗ്യത്തിന് മുട്ടയില്‍ വൈറ്റമിന്‍ ഡി ആവശ്യമാണ്. മുട്ടയും കുരുമുളകും ചേരുമ്പോള്‍ ശരീരത്തിന് കാല്‍സ്യം ആഗിരണം ചെയ്യാനുള്ള കഴിവു വര്‍ദ്ധിക്കുകയും ഇത് എല്ലിന്റെ ആരോഗ്യത്തിന് ഗുണകരമാകുകയും ചെയ്യുന്നു. അതുപോലെ തലച്ചോറിന്റെ ആരോഗ്യത്തിനും ഇത് ഏറെ ഗുണകരമാണ്.
മുട്ടയില്‍ അടങ്ങിയിട്ടുള്ള കൊളീന്‍ ഓര്‍മശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. കൂടാതെ ശരീരത്തിലെ കൊഴുപ്പ് ഒഴിവാക്കാനുള്ള നല്ലൊരു വഴികൂടിയാണ് ഇത്. ഇത് കഴിക്കുന്നത് മൂലം തടി കുറയുകയും ശരീരത്തിന്റെ അപചയപ്രക്രിയ വര്‍ദ്ധിക്കുകയും ചെയ്യുന്നു.