Sumeesh|
Last Modified തിങ്കള്‍, 20 ഓഗസ്റ്റ് 2018 (13:00 IST)
ഉച്ചക്ക് വയറു നിറച്ച് ആഹാരം കഴിച്ച് ഒന്നു മയങ്ങുന്ന ശീലക്കാരാണ് നമ്മളിൽ പലരും. നന്നായി ആഹാരം കഴിച്ച് ഒന്നു ഉറങ്ങിയാലെ ഒരു സുഖമുള്ളു എന്നതാണ് പലരുടെയും കാഴ്ചപ്പാട്. എന്നാൽ ഇത് വലിയ ആരോഗ്യ പ്രശ്നങ്ങളിലേക്കാണ് നമ്മേ കൊണ്ടുചെന്നെത്തിക്കുക.
ആഹാരം കഴിച്ച ഉടനെ ഉറങ്ങുന്നത് ശരീരത്തിൽ ആസിഡ് റിഫ്ലക്ഷനു കാരണമാകും. എന്നു മാത്രമല്ല നമ്മുടെ ദഹനപ്രകൃയയെ തന്നെ ഇത് കാര്യമായി ബാധിക്കും. കുടവയറിനും അമിത കൊഴുപ്പ് ശരീരത്തിൽ അടിഞ്ഞുകൂടുന്നതിനുമെല്ലാം പ്രധാന കാരണം ഇത്തരം തെറ്റായ ശീലങ്ങളാണ്.
ആഹാരം കഴിച്ചാൽ അരക്കാതം നടക്കണമെന്നാണ് നമ്മുടെ പൂർവികർ പറയറുള്ളത്. രാത്രി ആഹാരം കഴിക്കുന്നതിലും വലിയ ശ്രദ്ധ നൽകണം നേരത്തെ ആഹാരം കഴിച്ച് അത് ദഹിക്കുന്നതിനാവശ്യമായ സമയം നൽകി മാത്രമേ ഉറങ്ങാവു.