കാൽ‌പാദത്തിലെ വിള്ളലകറ്റാൻ ഇതാ ഒരു മാജിക് !

Sumeesh| Last Modified വെള്ളി, 20 ജൂലൈ 2018 (12:31 IST)
കാൽപാദത്തിനടിയിൽ വിണ്ടുപൊട്ടുന്നത് ഒരു സ്വാഭാവിക കാര്യമാണ് കാലാവസ്ഥയിലെ വ്യത്യാസവും ശരീരത്തിൽ വെള്ളത്തിന്റെ കുറവുമെല്ലാം ഇതിനു കാരണമാകാറുണ്ട്. ഇത് സ്വാഭാവികമായി തന്നെ മാറാറാണുള്ളത്. എന്നാൽ പുതിയ കാലത്തെ മലിനീകരണവും ഇൻഫെക്ഷനുമെല്ലാം കാലിനടിയിലെ വിള്ളലുകളെ അപകടകാരികളാക്കാറുണ്ട് എന്നാൽ ഇത് മാറ്റാൽ ഏറ്റവും സിം‌മ്പിളായ ഒരു മാജിക്കുണ്ട്.

ചെറുനാരങ്ങ പാദത്തിനടിയിലെ വിള്ളലുകൾ മാറ്റാൻ ഉത്തമമാണ്. എങ്ങനെയാണ് എന്നല്ലെ ? വലിപ്പമുള്ള നാരങ്ങയാണ് ഇതിനായി ഉപയോഗിക്കേണ്ടത്. നാരങ്ങ രണ്ടായി മുറിച്ചതിന് ശേഷം നീര് പിഴിഞ്ഞ് മാറ്റുക. പിന്നീട് നാരങ്ങയെടുത്ത് പാദത്തിൽ ഉപ്പൂറ്റിയുടെ അടിയിൽ വിള്ളലുള്ള ഭാഗത്ത് വക്കുക. അതിനു മുകളിൽ ഒരു സോക്സും ധരിക്കുക നാരങ്ങ നീങ്ങിപോകാതിരിക്കാനാണിത്.

നാരങ്ങ കാലിന്റെ പദത്തിൽ വച്ച ശേഷം ഉറങ്ങുക. രാവിലെ എഴുന്നേൽക്കുമ്പോൾ നിങ്ങൾക്ക് അത്ഭുതം കാണം. വിള്ളലിൽ വലിയ രീതിയിൽ മാറ്റം ഉണ്ടായിട്ടുണ്ടാകും. നാരങ്ങ നീര് ദിനവും കാലിൽ പുരട്ടുന്നത് പാദസംരക്ഷണത്തിന് നല്ലതാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :