നിത അംബാനിയുടെ ഭക്ഷണക്രമം ഇതാണ്! നിങ്ങള്‍ക്കും പരീക്ഷിക്കാവുന്നതേയുള്ളൂ,ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ കിടിലന്‍ ജ്യൂസ്

Nita Ambani
കെ ആര്‍ അനൂപ്|
Nita Ambani
എല്ലാവര്‍ക്കും അറിയുന്ന മുഖമാണ് നിത അംബാനിയുടെത്. ബിസിനസ്സില്‍ സ്വന്തം പ്രയത്‌നത്താല്‍ ഉയര്‍ന്നുവന്ന സ്ത്രീ കൂടിയായ ഇവര്‍ക്ക് അമ്പതിന് മുകളില്‍ പ്രായമുണ്ട്. പ്രായം മുന്നോട്ടു പോകുമ്പോഴും ഊര്‍ജസ്വലതയോടെ തന്റെ ഇഷ്ടം മേഖലകളില്‍ സജീവമാകാന്‍ നിതയ്ക്ക് ആകുന്നത് എങ്ങനെ ? ഇതേ പ്രായത്തിലുള്ള സ്ത്രീകള്‍ ചോദിക്കുന്ന ചോദ്യമാണിത്.

ഉത്തരം ഒന്നേയുള്ളൂ ഫിറ്റ്‌നസിനൊപ്പം നൃത്തത്തിലും പ്രത്യേക ശ്രദ്ധ നല്‍കുന്നുണ്ട് ഇവര്‍. തോല്‍പ്പിക്കുന്ന സൗന്ദര്യത്തിന് പിന്നിലും ഒരു രഹസ്യമുണ്ട്.

ചിട്ടയായ ഡയറ്റ് ഫോളോ ചെയ്യും, അതിലൊരു വിട്ടുവീഴ്ചയുമില്ല.നിത അംബാനിയുടെ ഭക്ഷണക്രമത്തെക്കുറിച്ച് അറിയാന്‍ ആഗ്രഹമുണ്ടോ?

കൃത്യമായ ഭക്ഷണക്രമത്തിനൊപ്പം ശരിയായ വ്യായാമവും യോഗയും ചെയ്യാം പ്രത്യേകം സമയം കണ്ടെത്തുന്നുണ്ട്. പ്രഭാത നടത്തം പതിവാണ്. ഇതിനുശേഷം രാവിലെ ഭക്ഷണം കഴിക്കും. നട്ട്‌സും പഴങ്ങളും പച്ചക്കറികളും അടങ്ങിയ പ്രഭാത ഭക്ഷണമാണ് അവരുടേത്. അതില്‍ എടുത്തു പറയേണ്ട ഒരു കാര്യമുണ്ട്.

ബീറ്റ്‌റൂട്ട് ജ്യൂസ് ഉള്‍പ്പെടുത്തും. താന്‍ ദിവസവും ഒന്നോ രണ്ടോ ഗ്ലാസ് ബീറ്റ് റൂട്ട് ജ്യൂസ് കുടിക്കാറുണ്ടെന്ന് അഭിമുഖത്തിനിടെ നിത തന്നെ പറഞ്ഞിട്ടുണ്ട്. ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ ബീറ്റ്‌റൂട്ട് ജ്യൂസ് നല്ലതാണ്.

കലോറി കുറഞ്ഞതും ഫൈബര്‍ ധാരാളം അടങ്ങിയതുമായ ജ്യൂസ് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. വിറ്റാമിന്‍ സിയും മറ്റ് ആന്റി ഓക്‌സിഡന്റുകളും ഇതില്‍ അടങ്ങിയിട്ടുണ്ട്. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിനൊപ്പം വിളര്‍ച്ച തടയാനും ഇത് ഗുണം ചെയ്യും. ഉച്ചഭക്ഷണത്തിന്റെ കാര്യത്തില്‍ പച്ചക്കറിക്കാണ് പ്രാധാന്യം.

പച്ചക്കറികളും സൂപുകളും പച്ചക്കറിയും സൂപ്പുകളും ഉച്ചഭക്ഷണത്തില്‍ ഉള്‍പ്പെടും. ധാരാളം ഇലക്കറികള്‍ കഴിക്കാന്‍ ശ്രദ്ധിക്കും. സംസ്‌കരിച്ച ഭക്ഷണങ്ങളോട് പൂര്‍ണമായും നോ പറയാന്‍ മടിയില്ല അവര്‍ക്ക്. മധുരവും ഉപ്പും അധികം ഉള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കാനും ശ്രദ്ധിക്കും.









ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :