വൃക്കയുടെ ആരോഗ്യവും പച്ചക്കായയും തമ്മില്‍ എന്താണ് ബന്ധം ?

 Green banana , banana , health , life style , food , ആരോഗ്യം , പച്ചക്കായ , രോഗങ്ങള്‍
Last Modified ചൊവ്വ, 14 മെയ് 2019 (19:30 IST)
നാട്ടില്‍ പുറത്തെ വീടുകളില്‍ സുലഭമാണ് കൊണ്ടുള്ള വിഭവങ്ങള്‍. മെഴുക്കു പുരട്ടി തോരൻ, എരിശ്ശേരി, അവിയല്‍, ബജി എന്നീ രുചികരമായ ഭക്ഷണസാധനങ്ങള്‍ കുട്ടികള്‍ക്ക് പോലും ഇഷ്‌ടമാണ്. പച്ചക്കായയുടെ ഗുണങ്ങള്‍ അറിയാതെയാണ് പലരും ഈ വിഭവങ്ങള്‍ കഴിക്കുന്നത്.

എന്താണ് ചക്കായയുടെ ആരോഗ്യ ഗുണങ്ങള്‍ എന്ന് ചോദിച്ചാല്‍ പലര്‍ക്കും ഉത്തരമില്ല. പറഞ്ഞാല്‍ തീരാതെ ഗുണങ്ങള്‍ സമ്മാനിക്കുന്ന ഭക്ഷ്യവസ്‌തുവാണിത്. പൊട്ടാസ്യം കൂടാതെ ജീവകം സി, ജീവകം ബി6 ഇവയും പച്ചക്കായയിൽ ധാരാളമായുണ്ട്.

നാരുകളാൽ സമ്പന്നമായ പച്ചക്കായ ദഹനത്തിന് ഏറെ ഗുണം ചെയ്യും. മലബന്ധം അകറ്റും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും നാരുകൾ സഹായിക്കും. കൊളസ്ട്രോൾ നില കുറയ്ക്കുന്നതോടൊപ്പം പക്ഷാഘാതവും ഹൃദയാഘാതവും തടയുകയു ചെയ്യും.

ശരീരഭാരം നിയന്ത്രിച്ചു നിർത്തുന്നതിനൊപ്പം വൃക്കയുടെ മികച്ച പ്രവര്‍ത്തനത്തിനും രക്തസമ്മർദം നിയന്ത്രിച്ചു നിർത്താനും പച്ചക്കായ കേമനാണ്.

പച്ചക്കായയിൽ പഞ്ചസാര വളരെ കുറവാണ്. ഇതിന്റെ ഗ്ലൈസെമിക് ഇൻഡക്സ് 30 ആണ്. ഗ്ലൈസെമിക് ഇൻഡക്സ് 55 ലും കുറവുള്ള ഭക്ഷണങ്ങളുടെ ദഹനവും ആഗിരണവും ഉപാപചയ പ്രവർത്തനങ്ങളും സാവധാനത്തിലാകും. ഇത്, രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടാതെ സഹായിക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :