പ്രതിരോധം വർധിപ്പിക്കാൻ നെല്ലിക്ക, അറിയാം മറ്റ് ഗുണങ്ങളും

അഭിറാം മനോഹർ| Last Modified ഞായര്‍, 7 ജൂണ്‍ 2020 (17:23 IST)
പോഷകഗുണങ്ങളുടെയും ഔഷധമൂല്യങളുടെയും ശേഖരമാണ് നെല്ലിക്ക. ഓറഞ്ചിലുള്ളഅതിനേക്കാൾ ഇരുപത് ഇരട്ടി വൈറ്റമിൻ സിയാണ് നെല്ലിക്കയിലുള്ളത്. കൂടാതെ ബി,ഇരുമ്പ്,കാത്സ്യം എന്നിവയും നെല്ലിക്കയിലുണ്ട്. നെല്ലിക്കയുടെ ഗുണങ്ങൾ എന്തെല്ലമെന്ന് നോക്കാം.

രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനും ആമാശയത്തിന്റെ പ്രവർത്തനം സുഗമമാക്കുന്നതിനും സഹായിക്കും.കൂടാതെ കരള്‍, തലച്ചോര്‍, ഹൃദയം, ശ്വാസകോശം, എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ മികച്ചതാക്കുന്നതിനും നെല്ലിക്ക് ഉത്തമമാണ്.

ചുമ, ജലദോഷം എന്നിവയുടെ ലക്ഷണങ്ങളില്‍ നിന്ന് നെല്ലിക്ക മോചനം നല്‍കുന്നു.കൂടാതെ നെല്ലിക്കയിലടങ്ങിയിട്ടുള്ള കണ്ണിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നു.നെല്ലിക്കയിലടങ്ങിയിട്ടുള്ള ക്രോമിയം കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും ഇന്‍സുലിന്‍ ഉല്‍പാദനം ഉത്തേജിപ്പിക്കുകയും ചെയ്യും.കൂടാതെ ഭക്ഷണത്തിന് മുൻപ് ഒരു ഗ്ലാസ് നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് ഉപാപചയ പ്രവര്‍ത്തനത്തെ വര്‍ദ്ധിപ്പിക്കുകയും ഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :